SWISS-TOWER 24/07/2023

Teen Died | രക്ഷപ്പെടാനുള്ള ശ്രമം മരണത്തിലേക്ക്; തീപ്പിടിച്ച കെട്ടിടത്തിന്റെ 2-ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ഭോപാല്‍: (KVARTHA) താമസിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചതോടെ, ഭയന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം. തീപ്പിടിത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 13 കാരിയായ എയ്ഞ്ചല്‍ ജെയിന്‍ ആണ് മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം.

താന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Teen Died | രക്ഷപ്പെടാനുള്ള ശ്രമം മരണത്തിലേക്ക്; തീപ്പിടിച്ച കെട്ടിടത്തിന്റെ 2-ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം



അപകടത്തില്‍ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ കണ്ടെത്തി.

Keywords: News, National, National-News, Accident-News, Local-News, Sagar News, Fire Accident, Short Circuit, Girl, 13, Jumps Off Building In Panic After Fire Breaks Out In Madhya Pradesh, Dies, Girl, 13, Jumps Off Building In Panic After Fire Breaks Out In Madhya Pradesh, Dies.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia