Gifts | കാലം മാറി, വാലന്റൈന്‍സ് ഡേയും; പുതിയ കാലത്ത് പ്രണയിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഫെബ്രുവരി 14-നാണ് വാലന്‍ന്റൈന്‍സ് ഡേ. പ്രണയം പറയാത്തവര്‍ക്ക് തുറന്നുപറയാനും, പ്രണയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍പ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായുള്ള ദിവസമാണിത്. ചിലര്‍ കാര്‍ഡുകള്‍, പൂക്കള്‍, ചോക്ലേറ്റുകള്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കി സ്‌നേഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ചിലര്‍ ഈ ദിവസത്തെ വ്യത്യസ്ത രീതികളില്‍ സ്‌പെഷ്യല്‍ ആക്കുന്നു. പഴയതും പരമ്പരാഗതവുമായ സമ്മാനങ്ങള്‍ നല്‍കുന്ന രീതിക്ക് മാറ്റം വന്നിട്ടുണ്ട്. പുതിയ കാലത്ത് പ്രണയിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ ഇവയൊക്കെയാണ്. ഗാഡ്ജെറ്റുകള്‍ മാത്രമാണ് ഇവിടെ പറയുന്നത്.
     
Gifts | കാലം മാറി, വാലന്റൈന്‍സ് ഡേയും; പുതിയ കാലത്ത് പ്രണയിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍

സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ട് വാച്ച് നവകാലത്തെ മികച്ച സമ്മാന ഇനമാണ്. ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് 1500 മുതല്‍ 50000 രൂപ വരെ വിലയില്‍ ഇത് നിങ്ങള്‍ക്ക് സമ്മാനമായി നല്‍കാം. പ്രീമിയം ബ്രാന്‍ഡുകളില്‍ ആപ്പിള്‍ വാച്ച് സീരീസ് 8, ആപ്പിള്‍ വാച്ച് എസ്ഇ, സാംസങ് ഗാലക്സി വാച്ച് 5 തുടങ്ങിയ സ്മാര്‍ട്ട് വാച്ചുകളാണുള്ളത്. മറുവശത്ത്, താങ്ങാനാവുന്ന ബ്രാന്‍ഡുകളില്‍ BoAt, Noise പോലുള്ള ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നു.

സ്മാര്‍ട്ട് ഫോണ്‍

സമ്മാന ഇനമെന്ന നിലയില്‍ സ്മാര്‍ട്ട്ഫോണ്‍ മികച്ചൊരു ഓപ്ഷനാണ്. സ്മാര്‍ട്ട് വാച്ചുകള്‍ പോലെ, ഇതിന് താങ്ങാനാവുന്നതും പ്രീമിയം ഓപ്ഷനുകളും ഉണ്ട്. ഇതോടൊപ്പം, ഇ-കൊമേഴ്സ് സൈറ്റുകളായ ഫ്‌ലിപ്കാര്‍ട്ടും ആമസോണും ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ബജറ്റ് ഫോണുകള്‍ നോക്കുകയാണെങ്കില്‍, Realme, Redmi, Infinix തുടങ്ങിയ ബ്രാന്‍ഡുകള്‍ 10,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഹെഡ്‌ഫോണുകള്‍

ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ക്ക് ഹെഡ്ഫോണുകല്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാം. പ്രീമിയം സെഗ്മെന്റിലെ ആപ്പിള്‍ എയര്‍പോഡ്സ് മൂന്നാം തലമുറ മുതല്‍ ഡിസോ, ബോട്ട്, നോയ്സ്, ട്രൂക്ക് എന്നിവയും താങ്ങാനാവുന്ന ശ്രേണിയിലെ മറ്റ് ഇയര്‍ഫോണുകളും വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഹെഡ്ഫോണുകളില്‍ താല്‍പ്പര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് ട്രൂ വയര്‍ലെസ് സ്റ്റീരിയോ (TWS) ഇയര്‍ബഡുകളോ വയര്‍ലെസ് ഇയര്‍ഫോണുകളോ കൈമാറാം.

സ്പീക്കറുകള്‍

നിങ്ങളുടെ പങ്കാളി സംഗീതം കേള്‍ക്കാനോ സിനിമകള്‍ കാണാനോ ഇഷ്ടപ്പെടുന്നെങ്കില്‍, ഒരു സ്മാര്‍ട്ട് സ്പീക്കര്‍ ഏറ്റവും മികച്ച സമ്മാനമായിരിക്കും. ഇതിനായി, JBL, Elista, Sony തുടങ്ങിയ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാം, അവ താങ്ങാനാവുന്നതും പ്രീമിയം ഓപ്ഷനുകളിലും വരുന്നു.

Keywords:  Valentine's-Day, National, Top-Headlines, Latest-News, New Delhi, Love, Celebration, Valentine's Day Gifts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia