Collapsed | മസ്ജിദിന്റെ കൂറ്റൻ താഴികക്കുടം തീപിടിച്ച് തകർന്നുവീണു; വീഡിയോ കാണാം

 


ജകാർത: (www.kvartha.com) ഇൻഡോനേഷ്യയിലെ നോർത് ജകാർതയിലെ ജുമുഅ മസ്ജിദിന്റെ കൂറ്റൻ താഴികക്കുടം നവീകരണ പ്രവർത്തനങ്ങൾക്കിടെ തീപിടിച്ച് തകർന്നുവീണു.
             
Collapsed | മസ്ജിദിന്റെ കൂറ്റൻ താഴികക്കുടം തീപിടിച്ച് തകർന്നുവീണു; വീഡിയോ കാണാം

      
ജകാർത ഇസ്ലാമിക് സെന്ററിന്റെ കെട്ടിട സമുച്ചയത്തിലാണ് മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തിൽ താഴികക്കുടം തകർന്ന് വീഴുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാരണം അന്വേഷിച്ചു വരികയാണെന്നും മസ്ജിദ് നവീകരിക്കാൻ ചുമതലപ്പെടുത്തിയ കംപനിയുടെ നാല് ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Keywords:  Giant dome collapses as fire engulfs mosque in Indonesia | Video, News, Indonesia, National, Masjid, Latest-News,Top-Headlines,Video,Mosque,Fire,Social-Media.


Keywords: 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia