New Party | കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാര്‍ടി രൂപീകരിക്കുമെന്ന് റിപോര്‍ട്; ലക്ഷ്യം ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമായും രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാര്‍ടി രൂപീകരിച്ചേക്കും. സ്വന്തം തട്ടകത്തില്‍ പാര്‍ടി രൂപീകരിക്കാന്‍ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് ആഗ്രഹിക്കുന്നുവെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്തു.
                
New Party | കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാര്‍ടി രൂപീകരിക്കുമെന്ന് റിപോര്‍ട്; ലക്ഷ്യം ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കല്‍

ഈ വര്‍ഷം അവസാനം ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മുന്നോടിയായി മേഖലയില്‍ തന്റെ ശക്തി തെളിയിക്കാന്‍ ഗുലാം നബി ആസാദിന് താല്‍പര്യമുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 73 കാരനായ ആസാദ്, സംഘടനയ്ക്കുള്ളില്‍ അവഗണിക്കപ്പെട്ടുവെന്ന് പറഞ്ഞ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസിലെ പ്രധാന സ്ഥാനം നിരസിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചത്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ഇനിയും വൈകുമെന്ന സൂചനകള്‍ക്കിടയിലാണ് രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അദ്ദേഹം കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ജമ്മു കശ്മീരിലെ പാര്‍ടിയുടെ മുഖവുമായിരുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റവും വലിയ പരിഷ്‌കാരങ്ങളും ആവശ്യപ്പെട്ട ജി 23 ഗ്രൂപിലെ പ്രമുഖ അംഗമായിരുന്നു ഗുലാം നബി ആസാദ്.

Keywords:  Latest-News, National, Political-News, Politics, Congress, Election, Top-Headlines, Rahul Gandhi, Jammu, Kashmir, Ghulam Nabi Azad, Ghulam Nabi Azad To Form New Party, Ghulam Nabi Azad To Form New Party After Quitting Congress: Sources.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia