SWISS-TOWER 24/07/2023

കോൺഗ്രസിൽ മഞ്ഞുരുകുന്നു; പാർടിയിൽ മാറ്റത്തിന് സോണിയ ഗാന്ധി തയ്യാറാണെന്ന് ഗുലാം നബി ആസാദ്; പിളർപ്പ് പോലുള്ള ചിന്തകളില്ലെന്നും ജി 23 നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 19.03.2022) തന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും നിർദേശങ്ങൾ പരിഗണിക്കാൻ സോണിയാ ഗാന്ധി സമ്മതിച്ചതായി കോൺഗ്രസ് ജി-23 ഗ്രൂപ് നേതാവ് ഗുലാം നബി ആസാദ്. സോണിയാ ഗാന്ധിയുടെ നേതൃത്വവുമായി ബന്ധപ്പെട്ട് ജി-23 നേതാക്കളുടെ മനസിൽ സംശയമോ വിവാദമോ ഇല്ലെന്നും പാർടിയിൽ പിളർപ്പ് പോലുള്ള ചിന്തകളില്ലെന്നും ഗുലാം നബി ആസാദിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപോർട് ചെയ്തു.
                                   
കോൺഗ്രസിൽ മഞ്ഞുരുകുന്നു; പാർടിയിൽ മാറ്റത്തിന് സോണിയ ഗാന്ധി തയ്യാറാണെന്ന് ഗുലാം നബി ആസാദ്; പിളർപ്പ് പോലുള്ള ചിന്തകളില്ലെന്നും ജി 23 നേതാവ്

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തെത്തുടർന്ന് ജി-23 ഗ്രൂപ് നേതാക്കൾ ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വീണ്ടും കോൺഗ്രസിലെ നേതൃമാറ്റ വിഷയം ശക്തമായി ഉയർന്നു. ജി-23 അംഗങ്ങളായ ശശി തരൂർ, കപിൽ സിബൽ, മനീഷ് തിവാരി എന്നിവർ കോൺഗ്രസ് നേതൃമാറ്റം വേണമെന്ന് തുറന്നടിച്ചു.

ജി-23 നേതാക്കളുടെ നിർദേശങ്ങൾ സംബന്ധിച്ച് ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ മാർച് 18 ന് കണ്ടിരുന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി സംഘടനയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ (ജി-23) നിർദേശങ്ങൾ സോണിയാ ഗാന്ധി ആലോചിക്കുന്നുണ്ടെന്നും ആസാദ് പറഞ്ഞു. കോൺഗ്രസിന്റെ സംഘടന ശക്തമാകണമെന്ന് സോണിയാ ഗാന്ധിയും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ നിന്നുകൊണ്ട് അതിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമെന്നും പാർടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃസ്ഥാനത്ത് തർക്കമില്ല, നേതൃത്വത്തിന്റെ കാര്യം പാർടി തെരഞ്ഞെടുപ്പ് വേളയിൽ കാണാം. ജി23 യോഗങ്ങൾ തുടർചയായി നടക്കുന്നത് തുടരുമെന്നും ഗുലാം നബി വ്യക്തമാക്കി.

Keywords:  News, National, New Delhi, Congress, Sonia Gandhi, Political party, President, Leader, Controversy, Top-Headlines, Uttar Pradesh, Uttarakhand, Punjab, Goa, Election, Ghulam Nabi Azad, Ghulam Nabi Azad said - Sonia Gandhi ready for change in Congress.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia