Rejoin | കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമോ? പാര്‍ടി വിട്ടുപോയ കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉള്‍പെടെ 17 പേര്‍ തിരികെയെത്തി; മറുകണ്ടം ചാടിയത് ജീവിതത്തിലെ വലിയ മണ്ടത്തരമെന്ന് കുറ്റസമ്മതം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കവെ കൂടുതല്‍ പേര്‍ പാര്‍ടിയിലേക്ക് ചേക്കേറുന്നു. കോണ്‍ഗ്രസ് വിട്ടുപോയ കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീര്‍സാദാ മുഹമ്മദ് സയ്യിദ്, ബല്‍വാന്‍ സിങ് തുടങ്ങി 17 പേര്‍ തിരികെയെത്തി.

Rejoin | കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമോ? പാര്‍ടി വിട്ടുപോയ കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉള്‍പെടെ 17 പേര്‍ തിരികെയെത്തി; മറുകണ്ടം ചാടിയത് ജീവിതത്തിലെ വലിയ മണ്ടത്തരമെന്ന് കുറ്റസമ്മതം

കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരമാണെന്ന് താരാ ചന്ദ് പ്രതികരിച്ചു. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അതു തിരുത്തി തിരികെ വന്നിരിക്കുന്നു. പാര്‍ടിയോടും ജനങ്ങളോടും മാപ്പു പറയുന്നുവെന്ന് മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. rahulഇവര്‍ക്കൊപ്പം മുസഫര്‍ പാറെ, ബല്‍വാന്‍ സിങ്, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷന്‍ ദോഗ്ര, വിനോദ് ശര്‍മ, മുജാഫര്‍ പാറെ, നരീന്ദര്‍ ശര്‍മ, നരേഷ് ശര്‍മ, അംബ്രിഷ് മഗോത്ര, സുഭാഷ് ഭാഗത്, ബദ്രിനാഥ് ശര്‍മ, വരുണ്‍ മഗോത്ര, അനുരാധ ശര്‍മ, വിജയ് ടര്‍ഗോത്ര, ചന്ദര്‍ പ്രഭ ശര്‍മ തുടങ്ങിയവരും തിരിച്ചെത്തി.

ഗുലാം നബി ആസാദിനൊപ്പം പോയ നേതാക്കളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ തിരികെയെത്തിയതെന്നും ഇനിയും നേതാക്കള്‍ തിരികെ പാര്‍ടിയിലേക്കു വരുമെന്നും എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര കൂടുതല്‍ ആളുകളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയാണ്. സമാന മനസ്‌കരായ പാര്‍ടികളും പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിനൊപ്പമെത്തുമെന്നും കെ സി വേണുഗോപാല്‍ ഡെല്‍ഹിയില്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഉയര്‍ത്തുന്ന സന്ദേശത്തോട് യോജിപ്പുണ്ടെങ്കില്‍ ഗുലാം നബി ആസാദിന് പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്കു പ്രവേശിക്കാനിരിക്കവെ നേതാക്കള്‍ തിരിച്ചെത്തിയത് പാര്‍ടിയെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

താരാ ചന്ദും ബല്‍വാന്‍ സിങ്ങും ഗുലാം നബി ആസാദിന്റെ കടുത്ത അനുയായികള്‍ ആയിരുന്നു. എന്നാല്‍ ഡെമോക്രാറ്റിക് ആസാദ് പാര്‍ടി രൂപീകരിച്ച ആസാദ് കോണ്‍ഗ്രസ് വിട്ടു തനിക്കൊപ്പം വന്ന ചിലരെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു.

Keywords: Ghulam Nabi Azad loyalists rejoin Congress in major boost for party, New Delhi, News, Politics, Congress, Rahul Gandhi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia