Ghulam Nabi Azad | 'മനോവീര്യം തകർക്കാൻ പടച്ചുവിടുന്ന കഥകൾ മാത്രം'; കോൺഗ്രസിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് തള്ളി ഗുലാം നബി ആസാദ്

 


ന്യൂഡെൽഹി: (www.kvartha.com) കോൺഗ്രസിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഗുലാം നബി ആസാദും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രചാരണമുണ്ടായിരുന്നു. 'ഞാൻ കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേരുന്നത് സംബന്ധിച്ച് എഎൻഐ ലേഖകൻ നൽകിയ വാർത്ത കണ്ട് ഞെട്ടിപ്പോയി. ദൗർഭാഗ്യവശാൽ, കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിത്, എന്റെ നേതാക്കളുടെയും അനുഭാവികളുടെയും മനോവീര്യം തകർക്കാൻ മാത്രമാണ് ഇത് ചെയ്യുന്നത്', ആസാദ് ട്വീറ്റ് ചെയ്തു.
            
Ghulam Nabi Azad | 'മനോവീര്യം തകർക്കാൻ പടച്ചുവിടുന്ന കഥകൾ മാത്രം'; കോൺഗ്രസിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് തള്ളി ഗുലാം നബി ആസാദ്

'കോൺഗ്രസ് പാർട്ടിയോടും അതിന്റെ നേതൃത്വത്തോടും എനിക്ക് യാതൊരു വിരോധവുമില്ല, എന്നിരുന്നാലും ഇത്തരത്തിൽ കഥകൾ മെനയുന്നവർ അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ കഥ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഞാൻ അടിവരയിട്ടു പറയുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ അഖിലേഷ് പ്രസാദ് സിംഗ്, ഭൂപീന്ദർ സിംഗ് ഹൂഡ, അംബികാ സോണി എന്നിവരെ ആസാദും കോൺഗ്രസും തമ്മിലുള്ള വിടവ് നികത്താൻ ചുമതലപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ ആസാദിന്റെ പ്രസ്താവനയാണ് ആസാദിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്നതെന്ന് റിപ്പോർട്ട് പറയുന്നു. കോൺഗ്രസിന് മാത്രമേ ബിജെപിയെ നേരിടാൻ കഴിയൂ എന്ന് ആസാദ് പറഞ്ഞിരുന്നു. പിന്നാലെ ഭാരത് ജോഡോ യാത്രയുടെ കൺവീനർ ദിഗ്‌വിജയ സിംഗ് അദ്ദേഹത്തെ രാഹുൽ ഗാന്ധിയുടെ മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റിൽ കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' എന്ന പേരിൽ പുതിയ പാർട്ടിക്ക് രൂപം നൽകിയിരിക്കുകയാണ്.

Keywords: Ghulam Nabi Azad dismisses report on him rejoining Cong, News,National,Top-Headlines,Latest-News,New Delhi,Report,Congress,Politics,Political party,Gujarat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia