Pet dog bites | അപാര്‍ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു; കൂസലില്ലാതെ നോക്കിനിന്ന് ഉടമയായ സ്ത്രീ; നടപടി എടുക്കണമെന്ന് ആവശ്യം
Sep 6, 2022, 16:31 IST
ADVERTISEMENT
ലക്നൗ: (www.kvartha.com) അപാര്‍ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഉടമയ്ക്കൊപ്പം ലിഫ്റ്റില്‍ കയറിയ വളര്‍ത്തുനായയാണ് ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടിയുടെ കാലില്‍ കടിച്ചത്.
നായ കുട്ടിയെ കടിക്കുന്നതിന്റെയും കടിയേറ്റ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലും മറ്റു സാമൂഹികമാധ്യമങ്ങളിലും പങ്കുവച്ചത്.
ഗാസിയാബാദിലെ ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്. ഒരു സ്ത്രീയാണ് വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറിയത്. നായയെ കണ്ടതോടെ നേരത്തെ ലിഫ്റ്റിലുണ്ടായിരുന്ന ആണ്‍കുട്ടി മുന്‍വശത്തേക്ക് വന്നു. ഇതിനിടെയാണ് നായ കുട്ടിയുടെ കാലില്‍ കടിച്ചത്.

എന്നാല്‍ കടിയേറ്റ് വേദന കൊണ്ട് പുളഞ്ഞിട്ടും കുട്ടിയെ പരിചരിക്കാനോ ആശ്വസിപ്പിക്കാനോ നായയുടെ ഉടമയായ സ്ത്രീ തയാറായില്ലെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാം. പിന്നീട് ഇവര്‍ ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്തും നായ കുട്ടിയെ കടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കുട്ടിയെ നായ കടിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഉടമയായ സ്ത്രീ നോക്കിനില്ക്കുന്നത് കണ്ട് വീഡിയോ കാണുന്നവര്‍ അന്തംവിട്ട് നില്‍ക്കുകയാണ്. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു.

Keywords: Ghaziabad: Pet dog bites kid in residential society elevator, owner remains unfazed | VIDEO, News, Dog, CCTV, Social Media, Criticism, Woman, Police, National.See in the video Humanity shamed in #Ghaziabad, the dog bitten the child in the #lift, the woman kept looking at the innocent crying in pain#ViralVideo pic.twitter.com/Leys6rW6UY
— Himanshu dixit 🇮🇳💙 (@HimanshuDixitt) September 6, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.