ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതിമാര്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കാണപ്പെട്ടത് ശുചിമുറിയില്‍ നഗ്നമായ നിലയില്‍
Mar 4, 2018, 12:49 IST
ADVERTISEMENT
ഗാസിയാബാദ്: (www.kvartha.com 04.03.2018) ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ഒപ്പം ഹോളി ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ശുചിമുറിയില്‍ നഗ്നമായ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിനുസമീപം രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഗുളികയും സ്ട്രിപ്പും കാണപ്പെട്ടു. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശികളായ നീരജ് സിംഘാനിയ (38), ഭാര്യ രുചി (35)എന്നിവരാണ് മരിച്ചത്.
മാട്രിക്സ് സെല്ലുലാര്‍ സര്‍വീസ് കമ്പനിയുടെ എക്സിക്യൂട്ടീവാണ് നീരജ്, ഭാര്യ രുചി നോയിഡയിലെ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വെള്ളിയാഴ്ച ഇന്ദിരാപുരത്തെ ഇരുടെ ഫ് ളാറ്റിലെ ശുചിമുറിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
ഇന്ദിരാപുരത്തെ ഗ്യാന്‍ കാന്ത് -1 എന്ന ഫ് ളാറ്റില്‍ മാതാപിതാക്കള്‍ക്കും ഇളയസഹോദരനും സഹോദരിക്കുമൊപ്പം താമസിക്കുകയാണ് ദമ്പതികള്‍. ഇവര്‍ക്ക് അഞ്ചുവയസുകാരിയായ ഒരു മകളുമുണ്ട്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ ദമ്പതികള്‍ ഫ് ളാറ്റില്‍ തിരിച്ചെത്തിയിരുന്നു. രാത്രി 9.30 മണിയോടെ ഭക്ഷണം കഴിക്കാനായി കുടംബാംഗങ്ങള്‍ ഇരുവരെയും വിളിക്കാന്‍ എത്തിയപ്പോള്‍ കതക് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഏറെ നേരം കതക് മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനാല്‍ ബന്ധുക്കള്‍ കതക് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.
അപ്പോള്‍ കണ്ട് കാഴ്ച ദമ്പതികള്‍ നഗ്നനിലയില് ചലനമറ്റ് കിടക്കുന്നതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുറിക്കുള്ളില്‍ എന്തെങ്കിലും അപകടം നടന്നതിന്റെയോ, കൊലപാതക ശ്രമത്തിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയുള്ളുവെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങളില്‍ മുറിവുകളൊന്നും കാണപ്പെട്ടിരുന്നില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 2010ല്‍ ആണ് നീരജും രുചിയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.
രുചിയുടെ മാതാപിതാക്കള്‍ ഹോളി ആഘോഷിക്കാന്‍ ഇന്ദിരാപുരത്തെ ഫ് ളാറ്റില്‍ എത്തിയിരുന്നു. മാത്രമല്ല മാര്‍ച്ച് രണ്ടിന് നീരജിന്റെ പിതാവിന്റെ ജന്മദിനവും മാതാപിതാക്കളുടെ വിവാഹ വാര്‍ഷികവും ആയിരുന്നു. ഇത് രണ്ടും ആഘോഷപൂര്‍വം കുടുംബാംഗങ്ങള്‍ നടത്തിയിരുന്നുവെന്നും ഇന്ദിരാ നഗര്‍ സര്‍ക്കിള്‍ ഓഫീസര്‍ രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു.

Keywords: Ghaziabad couple found dead in bathroom after Holi party, News, Celebration, Holi, Dead Body, hospital, Flat, Family, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.