Arrested | മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിഴുങ്ങിയ നിലയില്‍ കൊക്കെയ്ന്‍ ഗുളികകള്‍ കടത്താന്‍ ശ്രമം; ഘാന പൗരന്‍ കസ്റ്റംസിന്റെ പിടിയില്‍
Sep 4, 2022, 09:41 IST
മുംബൈ: (www.kvartha.com) കൊക്കെയ്ന്‍ ഗുളികകള്‍ കടത്താന്‍ ശ്രമിച്ച ഘാന പൗരനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിഴുങ്ങിയ നിലയില്‍ 87 ഗുളികകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളില്‍ നിന്ന് കണ്ടെടുത്ത 1.3 കിലോ കൊക്കെയ്നിന്റെ മൂല്യം 13 കോടി രൂപയാണെന്ന് കസ്റ്റംസ് അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചാണ് ഗുളികകള്‍ പുറത്തെടുത്തത്. മറ്റൊരു കേസില്‍, അമേരികയില്‍ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തെയും പിടികൂടി. മൂന്ന് പേരാണ് പിടിയിലായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.