Dengue | ഡെല്‍ഹിയില്‍ 20 ഡെങ്കിപ്പനി സാമ്പിളുകളില്‍ 19 എണ്ണവും തീവ്രതയേറിയ ടൈപ്പ്-2 ആണെന്ന് കണ്ടെത്തി; ഈ ഇനത്തെ അറിയാം
Jul 30, 2023, 20:05 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചെങ്കണ്ണ് മാത്രമല്ല, മഴക്കാലത്ത് ഡെങ്കിപ്പനിയും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഡെല്‍ഹിയില്‍ ജീനോം സീക്വന്‍സിംഗിനായി അയച്ച 20 ഡെങ്കിപ്പനി സാമ്പിളുകളില്‍ 19 എണ്ണവും തീവ്രത കൂടിയ ഡിഇഎന്‍വി-2 (DENV-2) പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അപകടകരമായ അവസ്ഥയാണ് ഇതെന്നു ഡെല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. രോഗവ്യാപനം തടയുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തില്‍ ഡെല്‍ഹി മേയര്‍, ആരോഗ്യമന്ത്രി ഷെല്ലി ഒബ്റോയ്, മറ്റ് മുനിസിപ്പല്‍, ആരോഗ്യ അധികാരികള്‍ എന്നിവര്‍ പങ്കെടുത്തു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഡെങ്കിപ്പനി ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന ആസ്പിരിന്‍, ഡിസ്പ്രിന്‍ തുടങ്ങിയവ രക്തം കട്ടിയാക്കുന്നത് കൊണ്ട് ദോഷകരമാകുമെന്നതിനാല്‍ അവ നിര്‍ദേശിക്കരുതെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2018 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയത്. തൊഴിലിടങ്ങളിലും പരിസരങ്ങളിലും കൊതുക് പെരുകുന്നത് തടയാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംഘടനകള്‍ക്കും കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
എന്താണ് ഡിഇഎന്‍വി-2?
ഡെങ്കിപ്പനിക്ക് കാരണമാകുന്ന വൈറസിനെ ഡെങ്കി വൈറസ് (DENV) എന്ന് വിളിക്കുന്നു. നാല് ഡെങ്കി വൈറസ് തരങ്ങള്‍ ഉണ്ട്, ഡിഇഎന്‍വി-1,2,3,4. ഇതില്‍ ഡിഇഎന്‍വി-2 അപകടകാരിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈനയിലെ ഡെങ്കിപ്പനി പകര്‍ച്ചവ്യാധിയില്‍ കൂടുതല്‍ ഉള്ളതാണ് ഡിഇഎന്‍വി-2. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് മറ്റ് മൂന്ന് ഇനങ്ങളെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ വ്യാപിക്കുന്നു.
ഈ വൈറസ് പരത്തുന്നത് പെണ്‍കൊതുകുകളാണ്, കൂടുതലും ഈഡിസ് ഈജിപ്റ്റി (Aedes aegypti) ഇനത്തില്‍ പെട്ടവയാണ് രോഗകാരി. സിക്ക, മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ എന്നീ വൈറസുകളും ഈ പ്രാണികള്‍ വഴി പരത്തുന്നു. പകല്‍ സമയങ്ങളിലുള്ള കൊതുകുകടിയില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഡിഇഎന്‍വി-2 ലക്ഷണങ്ങള്‍
* തിണര്‍പ്പ്
* തലവേദന.
* പേശി, അസ്ഥി അല്ലെങ്കില്‍ സന്ധി വേദന.
* ഓക്കാനം.
* ഛര്‍ദി
* കണ്ണുകള്‍ക്ക് പിന്നില്‍ വേദന.
* വീര്‍ത്ത ഗ്രന്ഥികള്‍.
Keywords: Dengue, Delhi, Government, Samples, DENV-2, Mosquito, Symptoms, Health, Health News, Genome sequencing find 19 out of 20 dengue samples with 'severe strain' in Delhi: Report. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.