Voters List | വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഓൺലൈനിൽ എളുപ്പത്തിൽ പരിശോധിക്കാം; വോട്ടുചെയ്യേണ്ട ബൂത്തും അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
Mar 17, 2024, 17:33 IST
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ചതോടെ വോട്ട് രേഖപ്പെടുത്താൻ ആളുകൾ തയ്യാറായിക്കഴിഞ്ഞു. രാജ്യത്തെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നും അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
വോട്ട് ചെയ്യാൻ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വോട്ടർ പട്ടിക കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും. ഈ സമയത്ത് പല കാരണങ്ങളാൽ ചില പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടാവും. അതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളുടെ പേര് ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.
ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം?
* ഏതെങ്കിലും വെബ് ബ്രൗസർ ഉപയോഗിച്ച് നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ‘https://electoralsearch(dot)eci(dot)gov(dot)in/’ എന്ന പോർട്ടൽ സന്ദർശിക്കുക
* തുടർന്ന് വരുന്ന പേജിൽ പേര് തിരയാൻ മൂന്ന് ഓപ്‌ഷനുകൾ കാണാം (Search by Details, Search by EPIC, Search by Mobile)
* 'Search by Details' തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങളുടെ പേര്, കുടുംബപ്പേര്, ജനനത്തീയതി പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക. തുടർന്ന് ക്യാപ്ച നൽകി 'Search' ക്ലിക്ക് ചെയ്യുക.
* 'Search by EPIC' തിരഞ്ഞെടുക്കുകയാണെങ്കിൽ ഭാഷ (വോട്ടർ ഐഡി നമ്പർ), സംസ്ഥാനം, ക്യാപ്‌ച എന്നിവ നൽകി നൽകി 'Search' ക്ലിക്ക് ചെയ്യുക.
* ' Search by Mobile' തിരഞ്ഞെടുക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ പേരും ഭാഷയും നൽകുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറും ക്യാപ്‌ചയും നൽകി 'Search' ക്ലിക്ക് ചെയ്യുക.
* വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ സ്‌ക്രീനിൽ ദൃശ്യമാകും. പാർലമെന്റ് മണ്ഡലം, അസംബ്ലി മണ്ഡലം, വോട്ടുചെയ്യേണ്ട ബൂത്ത് (പോളിംഗ് സ്റ്റേഷൻ) തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. ഇവിടെ പേര് ഇല്ലെങ്കിൽ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടി വരും.

Keywords: Lok Sabha Election, Voter ID, Politics, Lifestyle, New Delhi, Website, Election Commission, Vote, Voter List, Phone, Web Browser, General Election Announced: How To Check Your Name In Voters' List.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.