ബിപിന്‍ റാവതിന്റെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്റെ ജന്‍മദിന ആഘോഷം ഒഴിവാക്കി
Dec 9, 2021, 12:06 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.12.2021) സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതിന്റെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്റെ ജന്‍മദിന ആഘോഷം ഒഴിവാക്കി. സോണിയയുടെ 75-ാമത് ജന്‍മദിനമായിരുന്നു ഇത്.
റാവതിനോടുള്ള ആദരസൂചകമായി പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും അധ്യക്ഷയുടെ ജന്‍മദിനം ആഘോഷിക്കുന്നതില്‍നിന്ന് പിന്‍മാറണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായി എ ഐ സി സി ജനറല്‍ സെക്രടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തും യാതൊരു തരത്തിലുമുള്ള ആഘോഷവും ഉണ്ടാവില്ല. 1946ല്‍ ആണ് സോണിയ ഗാന്ധി ജനിച്ചത്.
ബുധനാഴ്ച തമിഴ്‌നാട് കൂനൂരില്‍ നടന്ന ഹെലികോപ്‌റ്റെര്‍ അപകടത്തിലാണ് ജനറല്‍ ബിപിന്‍ റാവതും ഭാര്യയുമടക്കം 13 പേര്‍ മരിച്ചത്. ബിപിന്‍ റാവതിന്റെ ഉള്‍പെടെയുള്ളവരുടെ മൃതദേഹം വ്യാഴാഴ്ച ഡെല്‍ഹിയില്‍ എത്തിക്കും. വെള്ളിയാഴ്ചയാണ് റാവതിന്റെ മൃതദേഹം ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.