SWISS-TOWER 24/07/2023

Booker Prize |ടോംബ് ഓഫ് സാന്‍ഡ്: അന്താരാഷ്ട്ര ബുകര്‍ പുരസ്‌കാരം ഇന്‍ഡ്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) 2022 ലെ ബുകര്‍ പുരസ്‌കാരം ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക്. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരം. അമേരികന്‍ വംശജയായ ഡെയ്‌സി റോക് വെലാണ് പുസ്തകത്തിന്റെ ഇന്‍ഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്‌സി റോക് വെലും പങ്കിടും.
Aster mims 04/11/2022

Booker Prize |ടോംബ് ഓഫ് സാന്‍ഡ്: അന്താരാഷ്ട്ര ബുകര്‍ പുരസ്‌കാരം ഇന്‍ഡ്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്


ലന്‍ഡനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ആദ്യമായാണ് ഒരു ഹിന്ദി രചന അന്താരാഷ്ട്ര ബുകര്‍ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് 64 കാരിയായ ഗീതാഞ്ജലി ശ്രീ. 

Keywords:  News,National,India,New Delhi,Award,Book,Writer,Top-Headlines, Geetanjali Shree's 'Tomb of Sand' becomes first Hindi novel to win International Booker Prize 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia