അവകാശങ്ങള്‍ക്കായി സ്വവര്‍ഗ പ്രണയിനികള്‍ വീണ്ടും നിരത്തില്‍

 


ADVERTISEMENT

അവകാശങ്ങള്‍ക്കായി സ്വവര്‍ഗ പ്രണയിനികള്‍ വീണ്ടും നിരത്തില്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ രതിയോടുള്ള ഇന്ത്യക്കാരുടെ മാനസികാവസ്ഥ മാറ്റുന്നതിനും സ്വവര്‍ഗ പ്രണയം അംഗീകരിച്ചുകൊണ്ടുള്ള കോടതിയുത്തരവ് നടപ്പാക്കി കിട്ടുന്നതിനുമായി ഡല്‍ഹിയില്‍ വീണ്ടും സ്വവര്‍ഗാനുരാഗികളുടെ വന്‍ പ്രകടനം.

ലെസ്ബിയന്‍, ഗേ ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിഭാഗക്കാരും അവര്‍ക്ക് പിന്തുണ നല്‍കുന്ന പൊതുസമൂഹത്തിലെ വ്യക്തികളുമടങ്ങുന്ന 250-ഓളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു. സ്വവര്‍ഗാനുരാഗികളുടെ പരേഡ് കാണാന്‍ നൂറുകണക്കിനാളുകള്‍ തെരുവുകളില്‍ തടിച്ചുകൂടി.

സ്വവര്‍ഗ രതി കുറ്റകരമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയുടെ വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ പരേഡ് സംഘടിപ്പിച്ചത്. ബാരക്കമ്പ റോഡില്‍ നിന്ന് ജന്തര്‍ മന്തറിലേക്കായിരുന്നു പ്രകടനം. ഈരംഗത്തെ ആക്ടിവിസ്ടുകള്‍ ജന്തര്‍ മന്തറില്‍ പ്രകടനക്കാരെ അഭിസംബോധന ചെയ്തു.

നിയമം സ്വവര്‍ഗ്ഗരതിയെ അംഗീകരിച്ചിട്ടും സമൂഹത്തിന്റെ മനസുമാറുന്നില്ലെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സമൂഹത്തിന്റെ മനസ്‌സില്‍ സ്വവര്‍ഗാനുരാഗികള്‍ ഇപ്പോഴും പുറന്തള്ളപ്പെടേണ്ടവരാണ്. അതുമാറ്റാന്‍ വേണ്ടിയാണ് ഇത്തരം പരേഡുകളെന്ന് നേതൃത്വം നല്‍കിയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു.

Keywords: National, Gay, Couples, New Delhi, Rights, Rally, Love, Court, Transgender, Lesbian, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia