'ഗേ'; ഇതൊരു വിമാനത്താവളത്തിന്റെ ചുരുക്കപ്പേരാണ്; മാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതർ
Feb 6, 2022, 15:56 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.02.2022) ബീഹാറിലെ ഗയ വിമാനത്താവളത്തിന്റെ കോഡ് മാറ്റണമെന്ന് പാര്‍ലമെന്ററി പാനല്‍ കേന്ദ്രസര്‍കാരിനോട് ശുപാര്‍ശ ചെയ്തു. വിശുദ്ധ നഗരത്തിന്റെ കോഡായി 'GAY' ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സമിതിയുടെ വാദം. 'YAG' പോലെയുള്ള ഒരു ഇതര കോഡ് നാമവും പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗയ ഒരു പുണ്യനഗരമായതിനാല്‍, 'GAY' എന്ന കോഡ് നാമം പ്രദേശവാസികള്‍ക്ക് നാണക്കേടാണെന്നും അന്താരാഷ്ട്ര സമൂഹത്തില്‍ ഇത് ആശയക്കുഴപ്പും സൃഷ്ടിക്കുമെന്നും അവര്‍ക്ക് ആശങ്കയുണ്ട്. കോഡ് അനുയോജ്യമല്ലെന്നും സമിതിയും കണ്ടെത്തി, അതിനാല്‍ ഗയ വിമാനത്താവളത്തിന്റെ കോഡ് 'GAY' എന്നതില്‍ നിന്ന് മറ്റേതെങ്കിലും അനുയോജ്യമായ കോഡിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സര്‍കാരിനോടും എയര്‍ ഇന്‍ഡ്യയോടും സമിതി ആവശ്യപ്പെട്ടു.
2021 ജനുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അതിന്റെ ആദ്യ റിപോർട് പറയുന്നത്, ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ (IATA) ആണ് മൂന്നക്ഷരങ്ങളുള്ള എയര്‍പോര്‍ട് കോഡുകള്‍ വിവിധ വിമാനത്താവളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ടില്‍, 'അയാട (IATA) യുമായി വിഷയം ചര്‍ച ചെയ്ത് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പാനല്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എയര്‍ ഇന്‍ഡ്യ വിഷയം അയാടയെ അറിയിച്ചിരുന്നു.
കോഡ് മാറ്റാന്‍ സാധ്യതയില്ലെന്നും ലൊകേഷന്‍ കോഡുകള്‍ ശാശ്വതമായി കണക്കാക്കുന്നു എന്നും അയാട പ്രസ്താവിക്കുകയും ചെയ്തു. 'ഗയ എയര്‍പോര്‍ട് അയാട കോഡ് 'GAY' എന്നത് ഗയ എയര്‍സ്ട്രിപ് പ്രവര്‍ത്തനക്ഷമമായതു മുതലുണ്ട്. അതിനാല്‍, പ്രാഥമികമായി വ്യോമസുരക്ഷയുമായി ബന്ധപ്പെട്ട്, ന്യായമായ ഒരു കാരണവുമില്ലാതെ, ഗയ വിമാനത്താവളത്തിന്റെ അയാട കോഡ് മാറ്റാനാകില്ലെന്നും അറിയിച്ചു.
ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷനോട് ഇക്കാര്യം വീണ്ടും പരിഗണിക്കാന്‍ എയര്‍ ഇന്‍ഡ്യ നടത്തിയ ശ്രമങ്ങളെയും കമിറ്റി അഭിനന്ദിച്ചു. അതേ സമയം, നമ്മുടെ രാജ്യത്തെ ഒരു പുണ്യനഗരത്തിന്റെ ഒരു വിമാനത്താവളത്തിന് അനുചിതമായ കോഡ് നാമകരണം ചെയ്ത പ്രശ്‌നമായതിനാല്‍ അയാടയുമായും ബന്ധപ്പെട്ട ഓര്‍ഗനൈസേഷനുമായും വിഷയം ചര്‍ച ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടത് സര്‍കാരാണെന്നും പാര്‍ലമെന്ററി പാനല്‍ വ്യക്തമാക്കി.

Keywords: News, National, New Delhi, Airport, Parliament, Government, Bihar, Top-Headlines, 'GAY' code for Bihar's Gaya Airport under scrutiny, Parliamentary Panel urges govt to change 'inappropriate' name.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.