Engaged | വ്യവസായി ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാകുന്നു; വധു വജ്രവ്യാപാരിയുടെ മകള്‍ ദിവ ജയ്മിന്‍ ഷാ
Mar 14, 2023, 20:09 IST
അഹ് മദാബാദ്: (www.kvartha.com) വ്യവസായി ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാകുന്നു. വധു വജ്ര വ്യാപാരിയും സി ദിനേഷ് ആന്‍ഡ് കംപനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയുമായ ജയ്മിന്‍ ഷായുടെ മകള്‍ ദിവ ജയ്മിന്‍ ഷാ. ഞായറാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം.
ഗുജറാതിലെ അഹ് മദാബാദില്‍ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവാഹം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഉണ്ടാകുമെന്നാണ് അറിയുന്നത്.
പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപില്‍ ചേര്‍ന്നത്. നിലവില്‍ ഗ്രൂപിന്റെ ഫിനാന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ആണ്. സ്ട്രാറ്റീജിക് ഫിനാന്‍സ്, കാപിറ്റല്‍ മാര്‍കറ്റ്‌സ് ആന്‍ഡ് റിസ്‌ക്‌സ് ആന്‍ഡ് ഗവേര്‍ണന്‍സ് പോളിസി വിഭാഗത്തിന്റെ സിഎഫ്ഒ ആയാണ് കരിയര്‍ തുടങ്ങിയത്.
അദാനിയുടെ മൂത്തമകന്‍ കരണ്‍ അഭിഭാഷകയായ പരീഥി അദാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിഭാഷകനായ സിറില്‍ ഷ്രോഫിന്റെ മകളാണ് പരീഥി.
Keywords: Gautam Adani's son Jeet Adani gets engaged to Diva Jaimin Shah, Ahmedabad, News, Marriage, Business Man, Engineers, National.
ഗുജറാതിലെ അഹ് മദാബാദില്‍ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവാഹം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഉണ്ടാകുമെന്നാണ് അറിയുന്നത്.
അദാനിയുടെ മൂത്തമകന്‍ കരണ്‍ അഭിഭാഷകയായ പരീഥി അദാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അഭിഭാഷകനായ സിറില്‍ ഷ്രോഫിന്റെ മകളാണ് പരീഥി.
Keywords: Gautam Adani's son Jeet Adani gets engaged to Diva Jaimin Shah, Ahmedabad, News, Marriage, Business Man, Engineers, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.