SWISS-TOWER 24/07/2023

Shot Dead | കുപ്രസിദ്ധ അധോലോക നേതാവ് പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലപാതകത്തിന് തൊട്ടുപിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക് പോസ്റ്റും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ജയ്പൂര്‍: (www.kvartha.com) കുപ്രസിദ്ധ അധോലോക നേതാവ് പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു. റിപോര്‍ടുകള്‍ പ്രകാരം സ്വന്തം വീട്ടിന് മുന്നില്‍ വച്ചാണ് അധോലോക നേതാവ് രാജു തേത്ത് ഉള്‍പെടെ രണ്ട് പേര്‍ ഗുണ്ട സംഘങ്ങളുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

അക്രമത്തെ കുറിച്ച് പൊലീസ് പറയുന്നത്: രാവിലെ 9.30ന് സിക്കാര്‍ നഗരത്തിലെ പിപ്രാലി റോഡില്‍ വച്ചാണ് കൊലയാളി സംഘം ഇയാള്‍ക്കെതിരെ വെടിയുതിര്‍ത്തത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നാലുപേര്‍ ഒരു തെരുവില്‍ വച്ച് രാജു തേത്തിനെതിരെ വെടിയുതിര്‍ക്കുന്നത് കാണാം. തുടര്‍ന്ന് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. അവരില്‍ ഒരാള്‍ വഴിയാത്രക്കാരെയും സാക്ഷികളെയും ഭയപ്പെടുത്താന്‍ വായുവിലേക്ക് വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.
Aster mims 04/11/2022

കൊലപാതകത്തിന് തൊട്ടുപിന്നാലെ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍പെട്ട രോഹിത് ഗോദാര എന്ന വ്യക്തി ഫേസ്ബുകില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്.  തേത്തിന്റെ കൊലപാതകം ആനന്ദ്പാല്‍ സിംഗിന്റെയും ബല്‍ബീര്‍ ബനുദയുടെയും കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് ഇയാളുടെ പോസ്റ്റ് പറയുന്നു. 

Shot Dead | കുപ്രസിദ്ധ അധോലോക നേതാവ് പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലപാതകത്തിന് തൊട്ടുപിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക് പോസ്റ്റും


തേത്തിന് രാജസ്താനിലെ ഷെഖാവതി മേഖലയില്‍ മറ്റൊരു അധോലോക സംഘവുമായി കിട മത്സരമുണ്ടായിരുന്നു. ആനന്ദ്പാല്‍ സംഘത്തിലെ അംഗമായിരുന്ന ബനുദ. 2014 ജൂലൈയില്‍ ബിക്കാനീര്‍ ജയിലില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തേത്തിന്റെ അനുയായികള്‍ സിക്കാറില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Jaipur,Local-News,Killed,Shoot,Shoot dead, Gangster Raju Theth Shot Dead In Rajasthan, Passerby Also Killed In Firing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia