Threat Call | 'ഗഡ്കരിക്ക് വധഭീഷണി സന്ദേശം വന്നത് കര്‍ണാടക ജയിലില്‍നിന്ന്'
Jan 15, 2023, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് കഴിഞ്ഞ ദിവസമെത്തിയ വധഭീഷണി ഫോണ്‍ കോള്‍ വന്നത് കര്‍ണാടക ജയിലില്‍നിന്നെന്ന് റിപോര്‍ട്. വിഷയത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത്: 100 കോടി രൂപ നല്‍കിയില്ലെങ്കില്‍ വധിക്കുമെന്ന് ആവശ്യപ്പെട്ട് ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ശനിയാഴ്ച ഭീഷണി സന്ദേശമെത്തിയത്. ഫോണിലൂടെ രണ്ട് തവണ അജ്ഞാതന്റെ ഭീഷണി. ഓഫീസിലെ ജീവനക്കാരാണ് ഫോണ്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത്.
ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി. ജയിലില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. കര്‍ണാടകയിലെ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് അനധികൃത ഫോണ്‍ ഉപയോഗിച്ച് വിളിച്ചത്. ഇയാളെ വിട്ടുകിട്ടാന്‍ നാഗ്പൂര്‍ പൊലീസ് കര്‍ണാടകയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഗഡ്കരിയുടെ ഓഫീസിലേക്ക് ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്ന് കഴിഞ്ഞ ദിവസം രാവിലെ 11.25, 11.32, 12.32 എന്നിങ്ങനെ മൂന്ന് കോളുകളാണ് എത്തിയത്. താന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമാണെന്നും 100 കോടി രൂപ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
പ്രതിയില്‍നിന്ന് ജയില്‍ അധികൃതര്‍ ഡയറി കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. നാഗ്പൂര്‍ പൊലീസ് ബെലഗാവിയിലെത്തി ജയേഷിനെ പ്രൊഡക്ഷന്‍ റിമാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
ജയിലിനുള്ളില്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നാഗ്പൂര്‍ പോലീസ് കമീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു. ഭീഷണിക്ക് പിന്നാലെ ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Keywords: News,National,India,Bangalore,Prison,Jail,Accused,Threat,Police,Top-Headlines,Trending,Union minister,Phone-call,Investigates, Gangster called Nitin Gadkari from Karnataka jail, demanded Rs 100 crore; Nagpur Police seeks production remand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

