മംഗ­ലാ­പുര­ത്ത് ഗു­ണ്ട­ക­ള്‍ വാ­ളു­മേന്തിതെ­രു­വില്‍: ര­ണ്ട് യു­വാക്ക­ളെ വെ­ട്ടി­ക്കൊല്ലാന്‍ ശ്ര­മി­ച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗ­ലാ­പുര­ത്ത് ഗു­ണ്ട­ക­ള്‍ വാ­ളു­മേന്തിതെ­രു­വില്‍: ര­ണ്ട് യു­വാക്ക­ളെ വെ­ട്ടി­ക്കൊല്ലാന്‍ ശ്ര­മി­ച്ചു
Jamaluddin 
മം­ഗ­ലാ­പുരം : വ്യാ­ഴാഴ്­ച രാത്രി കാര്‍ ഷോറൂം ജീ­വ­ന­ക്കാ­രന്‍ ശി­വ­രാ­ജി­നെ വെ­ട്ടി­ക്കൊ­ന്ന് റെ­യില്‍ പാ­ള­ത്തില്‍ ത­ള്ളി­യ­തി­ന്റെ തി­രി­ച്ച­ടി­യാ­യി. വെ­ള്ളി­യാഴ്ച വൈ­കി­ട്ട് ന­ഗ­ര­പ­രി­ധി­യി­ലെ ഒ­രു ക­ട­യില്‍ കയ­റി ര­ണ്ട് യു­വാക്ക­ളെ ഗു­ണ്ടാ­സം­ഘം വെ­ട്ടി­ക്കൊല്ലാന്‍ ശ്ര­മിച്ചു.

ത­ല­യ്­ക്ക് മാ­ര­ക­മാ­യി വെ­ട്ടേ­റ്റ ഒ­രു യു­വാ­വി­ന്റെ നി­ല ഗു­രു­ത­ര­മാണ്. ക­ല­ന്തര്‍ ഷക്കീല്‍(28), ജ­മാ­ലു­ദ്ദീന്‍(25) എ­ന്നി­വര്‍­ക്കാ­ണ് വെ­ട്ടേ­റ്റത്. ഇ­രു­വരും ബ­ന്ധു­ക്ക­ളാ­ണ്.
മംഗ­ലാ­പുര­ത്ത് ഗു­ണ്ട­ക­ള്‍ വാ­ളു­മേന്തിതെ­രു­വില്‍: ര­ണ്ട് യു­വാക്ക­ളെ വെ­ട്ടി­ക്കൊല്ലാന്‍ ശ്ര­മി­ച്ചു
Kalandar Shakeel


വൈ­കി­ട്ട് അ­ഞ്ചു­മണി­യോ­ടെ കു­ളാ­യി­ലെ ജ­മാ­ലു­ദ്ദീ­ന്റെ ക­ട­യില്‍ കയ­റി ഇ­രു­വ­രെയും വെ­ട്ടി­പ്പ­രി­ക്കേല്‍­പ്പി­ക്കു­ക­യാ­യി­രുന്നു. ത­ല­യ്­ക്ക് മ­ര­ക­മാ­യി വെ­ട്ടേ­റ്റ ജ­മാ­ലു­ദ്ദീ­നെ ആ­ദ്യം സു­റ­ത്­ക്കല്ലി­ലെ സ്വ­കാ­ര്യാ­ശു­പ­ത്രി­യി­ലും തു­ടര്‍­ന്ന് വി­ദ­ഗ്­ദ്ധ ചി­കി­ത്സ­യ്­ക്ക് മം­ഗ­ലാ­പുര­ത്തെ പ്രമു­ഖ ആ­ശു­പ­ത്രി­യിലും പ്ര­വേ­ശി­പ്പി­ച്ചു. ജ­മാ­ലു­ദ്ദീന്‍ തീ­വ്ര­പ­രിച­ര­ണ വി­ഭാ­ഗ­ത്തി­ലാ­ണു­ള്ള­ത്.

ശി­വ­രാ­ജി­ന്റെ മൃ­ത­ദേ­ഹം വെ­ള്ളി­യാഴ്­ച രാ­വി­ലെ പ­ണ­മ്പൂര്‍ പോ­ലീ­സ് പ­രി­ധി­യില്‍ ജോ­ക്ക­ട്ട­യി­ലെ റെ­യില്‍ പാ­ള­ത്തില്‍ ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു. ഫെ­ബ്രു­വ­രി­യില്‍ വ­ധി­ക്ക­പ്പെ­ട്ട ന­ഗ­ര­ത്തി­ലെ ഗു­ണ്ടാ­­ത­ല­വന്‍ ക­ബീര്‍ എ­ന്ന റൗ­ഡി ക­ബീ­റി­ന്റെ അ­നു­യാ­യി­ക­ളാ­ണ് ശി­വ­രാ­ജി­നെ കൊ­ല­പ്പെ­ടു­ത്തി­യ­ത്. കു­ള­ാ­യി­ലെ ഹു­സൈന­ബ്ബ­യു­ടെ മ­ക­നാ­ണ് ജ­മാ­ലു­ദ്ദീ­ന്‍. ക­ല­ന്തര്‍ ഷ­ക്കീല്‍ അ­ടു­ത്ത ബ­ന്ധു­വാ­ണ്. 15ഓ­ളം പേ­ര­ട­ങ്ങു­ന്ന സം­ഘ­മാ­ണ് ക­ട­യ്­ക്കു­ള്ള കയ­റി ഇ­രു­വ­രെയും വെ­ട്ടി­ക്കൊല്ലാന്‍ ശ്ര­മി­ച്ച­തെന്നും ഇ­വ­രില്‍ ആ­റു­പേ­രെ ഇ­തിന­കം തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടെ­ന്നും സൂ­റ­ത്­ക്കല്‍ പോ­ലീ­സ് അ­റി­യിച്ചു.

Also read 


Keywords:  Mangalore, National, Murder Attempt, Stabbed, Youth 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia