Visit | ചരിത്രം തിരുത്തിയ 5 സന്ദർശനങ്ങൾ; രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കേരളത്തിലേക്കുള്ള ആ യാത്രകൾ
Sep 29, 2023, 16:14 IST
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ രാഷ്ട്രപിതാവ് ഗാന്ധിജിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം അഞ്ച് തവണ സംസ്ഥാനം സന്ദർശിച്ചിട്ടുണ്ട്.
ആദ്യ സന്ദർശനം: 1920 ഓഗസ്റ്റ് 18
ബ്രിട്ടീഷുകാരുടെ റൗലറ്റ് നിയമത്തിനെതിരായ നിസഹകരണ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രചാരണ ദൗത്യമായി 1920 ഓഗസ്റ്റ് 18 ന് മഹാത്മാഗാന്ധി ആദ്യമായി കേരളം സന്ദർശിച്ചു. ട്രിച്ചിയിൽ നിന്ന് ട്രെയിനിൽ കോഴിക്കോട്ടെത്തി. ഹിന്ദു-മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുകയും ചെയ്തു. ആദ്യ കെപിസിസി പ്രസിഡന്റായ കെ മാധവൻ നായരാണ് മഹാത്മാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
യൂറോപ്യൻ കോളനിവൽക്കരണം ഇന്ത്യയിൽ വേരൂന്നിയത് കോഴിക്കോട്ടായിരുന്നു. കോഴിക്കോട് ബീച്ചിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണയ്ക്കാൻ അദ്ദേഹം അഭ്യർഥിച്ചു. ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും ഗാന്ധിജി ഓർമിപ്പിച്ചു.
രണ്ടാം സന്ദർശനം : 1925 (മാർച്ച് 8 - 19)
1925-ൽ ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം മാർച്ച് എട്ടിന് ആയിരുന്നു, മാർച്ച് 19 വരെ അദ്ദേഹം സംസ്ഥാനത്ത് തങ്ങി. സന്ദർശന വേളയിൽ അദ്ദേഹം നിരവധി പ്രമുഖരെ കണ്ടു. കേരളത്തിൽ വ്യാപകമായ ജാതി വിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും കോട്ടകൾ തകർത്തായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിലേക്കുള്ള വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള വൈക്കം സത്യാഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശന ദൗത്യം. മാർച്ച് 12 ന് ഗാന്ധിജി ശിവഗിരി ആശ്രമത്തിലെത്തി, സാമൂഹ്യ പരിഷ്കർത്താവും സാമൂഹിക ആചാര്യനുമായ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചു. ഗാന്ധിജിയുടെ സന്ദർശനത്തിന് ശേഷമാണ് കേരളത്തിൽ തൊട്ടുകൂടായ്മയുടെ വേരുകൾ ദ്രവിച്ചു തുടങ്ങിയത്.
മൂന്നാമത്തെ സന്ദർശനം : 1927 (ഒക്ടോബർ 9 - 15)
1927 ഒക്‌ടോബർ 14-ന് ഗാന്ധിജി തൃശൂരിലെത്തി, സർവോദയ സ്‌കൂളിലെ വിദ്യാർഥികളെ കാണുകയും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഖാദി ധരിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സന്ദർശനത്തിനിടെയാണ് കൗമുദി എന്ന പെൺകുട്ടി വേദിയിലേക്ക് ധൈര്യത്തോടെ നടന്ന് തന്റെ സ്വർണാഭരണങ്ങളെല്ലാം അദ്ദേഹത്തിന് സമ്മാനിച്ചത്. ഇനി സ്വർണം ധരിക്കില്ലെന്ന് അവർ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഗാന്ധിജി പിന്നീട് ഹരിജനിൽ 'കൗമുദി കാ ത്യാഗ്' എന്ന പേരിൽ ഒരു ലേഖനം എഴുതിയിരുന്നു. താൻ ഗുരുവായി സ്വീകരിച്ച ഗാന്ധിയെ സന്ദർശിക്കാൻ കവി വള്ളത്തോൾ നാരായണമേനോൻ അന്ന് തൃശൂരിലെ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.
നാലാമത്തെ സന്ദർശനം : 1934 (ജനുവരി 10 - 22)
മഹാത്മാ തന്റെ നാലാമത്തെ കേരള സന്ദർശനത്തിനായി 1934 ജനുവരി 10 ന് ഭാര്യ കസ്തൂർബാ ഗാന്ധിയോടൊപ്പം പാലക്കാട് ഷൊർണൂരിലെത്തി. കൈമഠം അയ്യപ്പക്ഷേത്രം ദലിതർക്കായി തുറന്നുകൊടുത്തു, ഇന്ത്യയിലെ ദളിത് സമൂഹത്തിന് വേണ്ടി തുറന്ന ആദ്യ ക്ഷേത്രമാണിത്. ഗാന്ധിജി ശബരി ആശ്രമം സന്ദർശിക്കുകയും ആശ്രമത്തിലെ സ്വാമിമാരുമായും അന്തേവാസികളുമായും ദീർഘനേരം സംസാരിക്കുകയും ചെയ്തു. 13ന് കോഴിക്കോട് ടൗൺഹാളിൽ മാതൃഭൂമി പ്രസ് സന്ദർശിച്ച് കോൺഗ്രസ് നേതാവ് കെ മാധവൻ നായരുടെ ചിത്രം അനാച്ഛാദനം ചെയ്തു. കൊച്ചിയിലെയും തൃശൂരിലെയും കോട്ടയത്തെയും സന്ദർശത്തിന് ശേഷം ജനുവരി 20 ന് അദ്ദേഹം ശിവഗിരി ആശ്രമത്തിലെത്തി.
അഞ്ചാമത്തെ സന്ദർശനം : 1937 (ജനുവരി 12 -21)
ഗാന്ധിജിയുടെ അവസാനത്തേയും അഞ്ചാമത്തെയും സന്ദർശനം 1937 ജനുവരി 12 മുതൽ 21 വരെയായിരുന്നു, 1936 നവംബർ 12 ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരത്തിൽ പങ്കെടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
Keywords: News, Kerala, Biography, Mahatma Gandhi, Gandhi Jayanti, Gandhiji's Visit To Kerala.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.