Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഗെയില്‍ ഗ്യാസ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം; വിശദമായി അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഗെയില്‍ ഗ്യാസ് ലിമിറ്റഡ് സീനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ റിക്രൂട്ട്മെന്റ് പ്രക്രിയയിലൂടെ ആകെ 120 തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക സൈറ്റ് gailgas(dot)com സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുകയും ഏപ്രില്‍ 10 വരെ തുടരുകയും ചെയ്യും.

പ്രധാനപ്പെട്ട തീയതികള്‍

* ഓണ്‍ലൈന്‍ അപേക്ഷയുടെ ആരംഭ തീയതി: മാര്‍ച്ച് 10
* ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 10

Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഗെയില്‍ ഗ്യാസ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം; വിശദമായി അറിയാം

ഒഴിവ് വിശദാംശങ്ങള്‍

* സീനിയര്‍ അസോസിയേറ്റ് ടെക്‌നിക്കല്‍ - 72
* സീനിയര്‍ അസോസിയേറ്റ് ഫയര്‍ & സേഫ്റ്റി - 72
* സീനിയര്‍ അസോസിയേറ്റ് മാര്‍ക്കറ്റിംഗ് - 06
* സീനിയര്‍ അസോസിയേറ്റ് ഫിനാന്‍സ് & അക്കൗണ്ട്‌സ് 06
* സീനിയര്‍ അസോസിയേറ്റ് ടെക്‌നിക്കല്‍ - 72
* സീനിയര്‍ അസോസിയേറ്റ് കമ്പനി സെക്രട്ടറി - 02
* ജൂനിയര്‍ അസോസിയേറ്റ് - 16

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയെന്നാണ് ഔദ്യോഗിക വിവരം. സീനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തോടൊപ്പം എഴുത്തുപരീക്ഷയില്‍ പങ്കെടുക്കണം. അതേസമയം, ജൂനിയര്‍ അസോസിയേറ്റിന് എഴുത്തുപരീക്ഷയും നൈപുണ്യ പരീക്ഷയും ഉണ്ടാവും. പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക അറിയിപ്പ് പരിശോധിച്ച് മാത്രം അപേക്ഷിക്കുക, കാരണം ഫോമില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ അത് നിരസിക്കപ്പെടും.

അപേക്ഷാ ഫീസ്

ജനറല്‍, EWS, OBC (NCL) വിഭാഗക്കാര്‍ക്ക് 100 രൂപ. അതേസമയം, SC/ ST/ PWBD വിഭാഗം ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഗെയില്‍ ഗ്യാസ് ലിമിറ്റഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Keywords: New Delhi, Recruitment, Online, Application, Finance, Secretary, Examination, Website, News, National,  GAIL Gas recruitment 2023: Apply for 120 Associate posts from March 10.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia