HC Verdict | ഗർഭത്തിന് നിർബന്ധിക്കുന്നത് മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് ഹൈകോടതി; സ്ത്രീക്ക് ഗർഭച്ഛിദ്രത്തിന് അനുമതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഗർഭം തുടരാൻ സ്ത്രീയെ നിർബന്ധിക്കുന്നത് കുട്ടിയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും അന്തസിനുമുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് ബോംബെ ഹൈകോടതി. യുവതിയുടെ 23 ആഴ്ചയുള്ള ഭ്രൂണം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഹൈകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് ഒരു കുട്ടി വേണമെന്നുള്ള ആഗ്രഹം സുപ്രീം കോടതി പരിഗണിച്ചതെന്ന് ജസ്റ്റിസ് അഭയ് അഹൂജ, ജസ്റ്റിസ് എംഎം സാത്തേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഭ്രൂണം അലസിപ്പിക്കലിൽ ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന്മേൽ പൂർണ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

HC Verdict | ഗർഭത്തിന് നിർബന്ധിക്കുന്നത് മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് ഹൈകോടതി; സ്ത്രീക്ക് ഗർഭച്ഛിദ്രത്തിന് അനുമതി


കേസ് ഇങ്ങനെ:

'ഭർത്താവ് മർദിച്ചതിനെത്തുടർന്ന് യുവതിയും പ്രായപൂർത്തിയാകാത്ത മകനും മുൻ കാമുകനൊപ്പം ജീവിക്കാൻ തുടങ്ങിയിരുന്നു. മുൻ കാമുകൻ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ശാരീരിക ബന്ധം ആരംഭിക്കുകയും ചെയ്തു. പിന്നീട് യുവതി ഗർഭിണിയാവുകയും ചെയ്തു. ഗർഭത്തിൻറെ മൂന്നാം മാസത്തിൽ, വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ കാമുകൻ ഭീഷണിപ്പെടുത്തി. അമ്മയുടെ മുന്നിൽ വെച്ച് അയാൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ഗർഭം ധരിച്ച കുട്ടി തന്റേതല്ലെന്ന് പറയുകയും ചെയ്തു. തുടർന്ന് യുവതി, നിരന്തരം ബലാത്സംഗം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസിൽ പരാതി നൽകുകയായിരുന്നു', പൊലീസ് പറയുന്നു.

പിന്നാലെ ഗർഭം അലസിപ്പിക്കാൻ യുവതി കോടതിയെ സമീപിച്ചു. ഗർഭധാരണം കടുത്ത മാനസിക ആകുലതയുണ്ടാക്കുക മാത്രമല്ല, കുഞ്ഞിനെ പരിപാലിക്കാനുള്ള സാഹചര്യത്തിലല്ലെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. കോടതി നിർദേശ പ്രകാരം, യുവതിയെ പരിശോധിച്ച മെഡിക്കൽ ബോർഡ് ഗർഭം അലസിപ്പിക്കാൻ യുവതിക്ക് മാനസികമായും ശാരീരികമായും ആരോഗ്യമുള്ളതായി കണ്ടെത്തിയതായി നിരീക്ഷിച്ച്‌ ജഡ്ജുമാർ അതിന് അനുമതി നൽകുകയായിരുന്നു.

Keywords: News, National, Mumbai, Court Verdict, High Court, Pregnancy, Bombay HC, MTP, 'Fundamental right': Bombay HC allows MTP.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script