സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സിയെ കാണാനില്ല: പരാതിയുമായി അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍
May 25, 2021, 14:17 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.05.2021) വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍. വിവിധ കേസുകളുമായി ബന്ധപ്പെട്ട് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന 62 കാരനായ ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്‌സിയെ കരീബിയന്‍ ദ്വീപ് രാജ്യമായ ആന്റിഗ്വയില്‍ നിന്നാണ് കാണാതായെന്നാണ് പരാതി.
14,000 കോടി രൂപയുടെ പി എന്‍ ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ചോക്‌സിയെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ചോക്‌സി ക്യൂബയിലേക്ക് താമസം മാറ്റിയതാകാമെന്നാണ് ചില രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പറയുന്നത്.
ചോക്‌സിയെ കാണാനില്ലെന്ന സംഭവത്തില്‍ ആന്റിഗ്വാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിക്കുകയാണ്. എന്നാല്‍ ചോക്‌സിയെ കാണാനില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സി ബി ഐ കേന്ദ്രങ്ങള്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.