SWISS-TOWER 24/07/2023

'റോഡരികില്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോളും ഡീസലും മോഷ്ടിക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍'; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചതായി പൊലീസ്

 


ബെംഗ്‌ളുറു: (www.kvartha.com 13.03.2022) റോഡരികില്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോളും ഡീസലും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിലായതായി പൊലീസ്. രാജു എന്ന ശ്രീനിവാസും ഇയാളുടെ രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്. രാത്രിയില്‍ ഇന്ധനം മോഷ്ടിക്കാന്‍ സംഘം ജിഗാനി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വരാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

'റോഡരികില്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോളും ഡീസലും മോഷ്ടിക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍'; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചതായി പൊലീസ്

'എസ് യു വിയില്‍ വന്ന് റോഡരികില്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുകയായിരുന്നു ഇവര്‍ . ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് കെഇബി റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് സംഘം ഇന്ധനം മോഷ്ടിക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും അക്രമികളെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍ വഴങ്ങാതിരുന്നപ്പോള്‍, പൊലീസ് അക്രമികളിലൊരാളായ ശ്രീനിവാസിന്റെ കാലില്‍ വെടിവച്ചു. ശ്രീനിവാസിനെയും പരിക്കേറ്റ പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' - ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: Fuel thief shot at, arrested along with 2 associates, Bangalore, News, Local News, Robbery, Police, Arrested, Petrol, National, Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia