SWISS-TOWER 24/07/2023

മാഗി സുരക്ഷിതമാണെങ്കിലും പിന്നെ നശിപ്പിച്ചു കളഞ്ഞത് എന്തിന്? ചോദിക്കുന്നത് മറ്റാരുമല്ല...

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:  (www.kvartha.com 17.08.2015) മാഗിക്കെതിരേ ആരോപണവുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അധോറിറ്റി സിഇഒ യുദ്‌വിര്‍ സിങ് മാലിക്. സുരക്ഷിതമെങ്കില്‍ പിന്നെ നെസ്‌ലേ എന്തിനാണ് ബാക്കി വന്ന സാംപിളുകള്‍ കത്തിച്ചതെന്നു അദ്ദേഹം ചോദിക്കുന്നു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.

വീണ്ടും പരിശോധനകള്‍ നടത്തി സുരക്ഷിതമെന്നു തെളിഞ്ഞാല്‍ വീണ്ടും വിപണിയിലെത്തിക്കാമെന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനും, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മാഗിക്ക് ലഭിച്ച ക്ലീന്‍ ചിറ്റിനു പിന്നാലെയാണ് എഫ്എസ്എസ്എഐ മേധാവി ആരോപണവുമായി രംഗത്ത് വരുന്നത്. മൈസൂരില്‍ നടന്ന സിഎഫ്ടിഐആര്‍ പരിശോധനയ്ക്കായി മാഗിയുടെ സാംപിളുകള്‍ എത്തിച്ചത്  ഗോവയിലെ ബിചോളിമില്‍ നിന്നാണ്.

 ഇവിടെ നിന്നു മറ്റു രാജ്യങ്ങളില്‍ മാഗി വന്‍തോതില്‍ കയറ്റിയയ്ക്കുന്നുമുണ്ട്. മാഗി സുരക്ഷിതമാണെന്നു പറഞ്ഞ യുകെഎഫ്ഡിഎയോട് സാംപിളുകള്‍ എവിടെ നിന്നാണ് ശേഖരിച്ചത്, ഏത് ബാച്ചില്‍പ്പെട്ട സാംപിളുകളാണിവ, എന്തു മാനദണ്ഡമാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്, അതിന്റെ റിപ്പോര്‍ട്ട് എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിച്ചതാണെന്നും അതിന് മറുപടിയൊന്നു കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മാഗി സുരക്ഷിതമാണെങ്കിലും പിന്നെ നശിപ്പിച്ചു കളഞ്ഞത് എന്തിന്? ചോദിക്കുന്നത് മറ്റാരുമല്ല...

SUMMARY: The Bombay High Court's order in favour of Nestle's Maggi noodles, and the clean chit by countries including the US, the UK, Australia, Singapore and New Zealand notwithstanding, the Food Safety and Standards Authority of India (FSSAI) has maintained that the ban on the product was done after thorough tests and 'these clean chits have been given to samples primarily drawn from Nestle's Bicholim factory in Goa, which manufactures the noodles largely for exports'
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia