SWISS-TOWER 24/07/2023

ഡോക്ടര്‍ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ചു: വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാഗ്പൂര്‍: (www.kvartha.com 09.05.2021) ഡോക്ടര്‍ ആണെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വഴിയോര പഴക്കച്ചവടക്കാരന്‍ കോവിഡ് രോഗികളെ ചികിത്സിച്ചത്. നാഗ്പൂരിലെ കാംതി സ്വദേശിയായ ചന്ദന്‍ നരേഷ് ചൗധരിയാണ് അറസ്റ്റിലായത്.

പഴങ്ങളും ഐസ്ക്രീമും വിറ്റുനടന്നിരുന്ന ഇയാള്‍ ഇടക്കാലത്ത് ഇലക്ട്രീഷനായും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓം നാരായണ മള്‍ടിപര്‍പസ് സൊസൈറ്റി എന്ന പേരില്‍ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രവും ഇയാള്‍ നടത്തുന്നുണ്ട്. ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്‍റെ മറവിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.
Aster mims 04/11/2022

ഡോക്ടര്‍ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ചു: വഴിയോര കച്ചവടക്കാരന്‍ അറസ്റ്റില്‍

ചികിത്സയില്‍ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

ഇതേതുടർന്ന് ഇയാളുടെ സ്ഥാപനത്തിൽ പൊലീസ് റെയിഡ് നടത്തി. റെയ്ഡില്‍ ഓക്സിജന്‍ സിലിൻഡെറുകളും സിറിഞ്ചുകളും മരുന്നുകളും കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Keywords: News, Maharashtra, Fake, Doctor, COVID-
19, India, National, Fruit vendor poses as doctor, treats Covid-19 patients in Maharashtra's Nagpur; arrested.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia