കട് ആന്‍ഡ് പോളിഷ്ഡ് ഡയമന്‍ഡുകള്‍ക്കും രത്നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചു, ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ബജറ്റില്‍ വില കുറയുന്നതും, കൂടിയതുമായ മറ്റ് വസ്തുക്കള്‍

 

ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) കട് ആന്‍ഡ് പോളിഷ്ഡ് ഡയമന്‍ഡുകള്‍ക്കും രത്നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കട് ആന്‍ഡ് പോളിഷ്ഡ് ഡയമന്‍ഡുകള്‍ക്കും രത്നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചു, ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്; ബജറ്റില്‍ വില കുറയുന്നതും, കൂടിയതുമായ മറ്റ് വസ്തുക്കള്‍

ഇലക്ട്രോണിക്സ് പാര്‍ട്സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങള്‍, വജ്രം-രത്നക്കല്ലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപുകള്‍, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജെര്‍, മുതലായവയ്ക്ക് വിലകുറയും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയുടേയും വില കുറയും.

ഇമിറ്റേഷന്‍ ആഭരണങ്ങള്‍, സോഡിയം സയനൈഡ്, കുട, ഇറക്കുമതി വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും. എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് രണ്ടു രൂപ അധിക എക്സൈസ് തീരുവ. എഥനോള്‍ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പറഞ്ഞു. പ്രതിരോധ ബജറ്റിന്റെ 68 ശതമാനം മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതികള്‍ക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Keywords: From umbrellas to mobile phones: What's cheaper and costlier in Budget 2022, New Delhi, News, Budget meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia