ATM Transaction | എടിഎമിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഇത് ഓർത്തിട്ടുണ്ടോ? പ്രമുഖ ബാങ്കുകളുടെ സൗജന്യ പരിധിയും അതിന് ശേഷമുള്ള നിരക്കും അറിയാം
Oct 29, 2022, 12:39 IST
ന്യൂഡെൽഹി: (www.kvartha.com) തിരക്കുപിടിച്ച ജീവിതത്തിൽ എടിഎമുകൾ പണം പിൻവലിക്കുന്നതിന് വളരെ എളുപ്പവും സമയ ലാഭവും നൽകുന്നു. അതേസമയം തന്നെ സൗജന്യ പരിധിക്ക് ശേഷം പല ബാങ്കുകളും എടിഎമിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിരക്ക് ഈടാക്കാറുമുണ്ട്. തൽഫലമായി, എല്ലാ മാസവും സൗജന്യ ഇടപാട് പരിധിക്കപ്പുറം എടിഎം സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾ കൂടുതൽ പണം നൽകേണ്ടിവരുന്നു. അകൗണ്ടിന്റെ തരം അനുസരിച്ച് ഈ പരിധി വ്യത്യാസപ്പെടാം. വിവിധ ബാങ്കുകളുടെ ബാങ്ക് എടിഎം പിൻവലിക്കൽ നിരക്കുകൾ അറിയുന്നത് നല്ലതാണ്.
എസ്ബിഐ (SBI)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഓരോ സോണിലെയും എടിഎമുകളിൽ നിന്ന് അഞ്ച് തവണ സൗജന്യമായി പണം പിൻവലിക്കാം. എന്നാൽ, മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽകത, ബെംഗളുരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ മറ്റ് ബാങ്ക് എടിഎമുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗജന്യ പരിധി വെറും മൂന്നായി കുറച്ചിട്ടുണ്ട്.
ഈ പരിധിക്ക് ശേഷം എസ്ബിഐ എടിഎമുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് 10 രൂപയും എസ്ബിഐ ഇതര എടിഎമുകളിൽ നിന്ന് പിൻവലിക്കുന്നതിന് 20 രൂപയും എസ്ബിഐ ഈടാക്കും. അതുപോലെ, എസ്ബിഐ എടിഎമുകളിൽ നിശ്ചിത പരിധിക്കപ്പുറമുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയും മറ്റ് ബാങ്കുകളുടെ എടിഎമുകളിൽ നിന്ന് എട്ട് രൂപയും ഈടാക്കും.
എച് ഡി എഫ് സി (HDFC)
എച് ഡി എഫ് സി ബാങ്ക് എടിഎമുകളിൽ എല്ലാ മാസവും അഞ്ച് ഇടപാടുകൾ സൗജന്യമാണ്. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്ക് എടിഎമുകളിലെ സൗജന്യ ഇടപാടുകളുടെ എണ്ണം മൂന്ന്, മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് എന്നിങ്ങനെയാണ് കണക്ക്. അതിനുശേഷം, പണം പിൻവലിക്കുന്നതിന് 21 രൂപയും പ്രസക്തമായ നികുതികളും ഈടാക്കും, സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 രൂപ അധിക നികുതി ഈടാക്കും.
ഐസിഐസിഐ (ICICI)
ഐസിഐസിഐ ബാങ്കും അഞ്ച്, മൂന്ന് നിയമങ്ങൾ പാലിക്കുന്നു, അതായത് ആറ് മെട്രോ സ്ഥലങ്ങളിലെ എടിഎമിൽ നിന്ന് അഞ്ച് സൗജന്യ ഇടപാടുകളും മറ്റ് ബാങ്ക് എടിഎമിൽ നിന്ന് മൂന്ന് ഇടപാടുകളും നടത്താം. ഇതിനുശേഷം, സാമ്പത്തിക ഇടപാടിന് 20 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 രൂപയും ബാങ്ക് ഈടാക്കും. ഐസിഐസിഐ ബാങ്കിന്റെ എടിഎമുകളിലും മറ്റ് ബാങ്കുകളുടെ എടിഎമുകളിലും ഈ നിരക്കുകൾ ബാധകമാണ്.
ആക്സിസ് ബാങ്ക് (Axis Bank)
ആക്സിസ് ബാങ്കിന്റെ എടിഎമുകളിൽ സൗജന്യ ഇടപാടുകളുടെ എണ്ണം അഞ്ചും ആക്സിസ് ബാങ്ക് ഇതര എടിഎമുകളിൽ മൂന്നെണ്ണവുമാണ് (മെട്രോ നഗരങ്ങളിൽ). ഈ പരിധിക്ക് ശേഷം, ആക്സിസ്, നോൺ ആക്സിസ് എടിഎമുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് 21 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 10 രൂപയും ഈടാക്കും.
പിഎൻബി (PNB)
പഞ്ചാബ് നാഷനൽ ബാങ്കിന്റെയും എടിഎമുകളിൽ സൗജന്യ ഇടപാടുകളുടെ എണ്ണം അഞ്ചും ആക്സിസ് ബാങ്ക് ഇതര എടിഎമുകളിൽ മൂന്നെണ്ണവുമാണ് (മെട്രോ നഗരങ്ങളിൽ). അതിനുശേഷം, പിഎൻബിയുടെ
എടിഎമുകളിൽ ഓരോ ഇടപാടിനും ബാങ്ക് 10 രൂപ ഈടാക്കും. അതുപോലെ, മറ്റ് ബാങ്ക് എടിഎമുകളിലെ ഒരു സാമ്പത്തിക ഇടപാടിന് 20 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് ഒമ്പത് രൂപയും ബാങ്ക് ഈടാക്കും.
Keywords: From HDFC Bank, ICICI Bank, SBI and more: Check ATM withdrawal charges of major banks, News,National,Top-Headlines,Latest-News,Newdelhi,ATM,Bank.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.