Success Story | ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് 60 ലക്ഷം ഫോളോവേഴ്‌സുള്ള വ്ലോഗറിലേക്ക്; ഇർഫാന്റെ വിജയഗാഥ അതുല്യം
Mar 24, 2024, 10:56 IST
ചെന്നൈ: (KVARTHA) ഭക്ഷണ പ്രേമികൾക്കിടയിൽ പ്രസിദ്ധമാണ് 'ഇർഫാൻ വ്യൂ' എന്ന യൂട്യൂബ് ചാനൽ. 40 ലക്ഷം സബ്സ്ക്രൈബേർസ് ഈ ചാനലിനുണ്ട്. എന്നാൽ ഒരുകാലത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇർഫാൻ എന്ന യുവാവ് ഇപ്പോൾ ഈ ചാനൽ വഴി തമിഴ്‌നാട്ടിൽ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും സെലിബ്രിറ്റിയായി മാറിയതിന്റെ ചരിത്രം ഏവർക്കും പ്രചോദനമാണ്. ചെന്നൈ സ്വദേശിയാണ് ഇർഫാൻ. സ്‌കൂളിലും കോളേജിലും പഠനത്തിൽ ശരാശരിയായിരുന്നു. ഇടത്തരം കുടുംബത്തിൽ വളർന്ന ഇർഫാന് അഭിനയത്തോട് താൽപ്പര്യമുണ്ടായിരുന്നു. ഇതിലൂടെ പ്രശസ്തി നേടണമെന്നായിരുന്നു ആഗ്രഹം.
2016 നവംബറിലാണ് അദ്ദേഹം വ്ലോഗറായി തൻ്റെ യാത്ര തുടങ്ങിയത്. അക്കാലത്ത്, ഇപ്പോഴുള്ളതിനെ അപേക്ഷിച്ച് വളരെ കുറച്ച് ആളുകൾ മാത്രമാണ് യൂട്യൂബിലേക്ക് ആകർഷിക്കപ്പെട്ടിരുന്നത്. ഇർഫാൻ വ്യൂ ചാനലിനായി ഇർഫാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇർഫാന് ആകെ 60 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഈ കണക്ക് സിംഗപ്പൂരിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ്.
ഇർഫാൻ തൻ്റെ ചാനലിൽ വ്യത്യസ്ത ഭക്ഷണങ്ങളും സിനിമകളും അവലോകനം ചെയ്യുന്നു. ഇതോടൊപ്പം വിദേശയാത്രകളും സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും നടത്തുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരിൽ യുവാക്കൾ മാത്രമല്ല മുതിർന്നവരും ഉൾപ്പെടുന്നു. 'ഞാൻ 2016 ൽ ഒരു റസ്റ്റോറൻ്റിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. അവധി ദിവസങ്ങളിൽ വീഡിയോകൾ ഉണ്ടാക്കുകയും പോസ്റ്റ് ചെയ്യുകയും ചെയ്തു, അത് പിന്നീട് എനിക്ക് ഒരു ശീലമായി മാറി. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജോലി തന്നെ ഉപേക്ഷിച്ചു', ഇർഫാൻ പറയുന്നു.
ജോലി ഉപേക്ഷിച്ചപ്പോൾ വീട്ടുകാരും എതിർത്തിരുന്നു. അന്ന് സാമ്പത്തിക സ്ഥിതി മോശമായിരുന്നു, വാടക കൊടുക്കാൻ പാടുപെടുകയായിരുന്നു. സാമ്പത്തിക പരാധീനത മൂലം വീട്ടിൽ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കഠിനാധ്വാനത്തിലൂടെ എല്ലാം ശരിയാക്കാൻ കഴിയുമെന്ന് ഇർഫാൻ വിശ്വസിച്ചു. 'ജോലി വിട്ടതിന് ശേഷം, ആഴ്‌ചയിൽ ഒരു വീഡിയോ ഉണ്ടാക്കുന്നത് വിജയിക്കില്ലെന്ന് എനിക്ക് മനസിലായി. അതിനാൽ ഞാൻ ദിവസവും വീഡിയോകൾ ഉണ്ടാക്കി എൻ്റെ ചാനലിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി, ക്രമേണ ഞാൻ ഇന്ന് ഇവിടെയെത്തി', അദ്ദേഹം കൂട്ടിച്ചേർത്തു.
'എൻ്റെ പിതാവിനെപ്പോലെ ഞാനും മൂന്ന് വർഷം ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കും രണ്ടുതവണ സ്‌കൂൾ കുട്ടികളെ കൊണ്ട് വിടുമായിരുന്നു. ഈ ജോലി എല്ലാ ദിവസവും ചെയ്യണമായിരുന്നു. ഒരു ഓമ്‌നി വാനും ഞാൻ ഓടിച്ചിരുന്നു. ഇതോടൊപ്പം താൻ കോളേജിലും പോകാറുണ്ടായിരുന്നു. ഇപ്പോൾ എന്നെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അതിഥിയായി ക്ഷണിക്കുന്നു. അവർ എന്നോട് യൂട്യൂബിൽ ക്ലാസെടുക്കാൻ ആവശ്യപ്പെടുന്നു', ഇർഫാൻ നിറകണ്ണുകളോടെ മാറ്റങ്ങൾ വിശദീകരിച്ചു.
< !- START disable copy paste -->

Keywords: News, News-Malayalam-News, National, National-News, Success Story, Vlogger, Irfan's View, Auto-Rickshaw, From auto-rickshaw driver to Vlogger, Irfan's success story.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.