ADVERTISEMENT
ബാംഗ്ലൂര്‍: മകളെ ബലാല്‍സംഗം ചെയ്ത ഫ്രഞ്ച് നയതന്ത്രജ്ഞന്‍ അറസ്റ്റില്‍. തന്റെ മൂന്നര വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് സ്ഥാനപതി പാസ്കല്‍ മസൂറിയര്‍ ആണ് അറസ്റ്റിലായത്.
ഭാര്യ സുജ ജോണ്‍സ് മസൂരിയറിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പരാതിയിന്മേല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിവരികയാണ്. വൈദ്യപരിശോധനയുടേയും ദൃക്സാക്ഷി മൊഴിയുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് വിസമ്മതിച്ചു.
Keywords: Bangalore, Rape, Arrest, Karnataka, French diplomat, Daughter
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

