SWISS-TOWER 24/07/2023

Free Travel | അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന് രാജസ്താന്‍ സര്‍കാര്‍; കാത്തിരിക്കുന്നത് മറ്റ് ആനുകൂല്യങ്ങളും

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച് എട്ടിന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് രാജസ്താന്‍ സര്‍കാര്‍. ഓര്‍ഡിനറി ബസുകളുള്‍പ്പെടെ എല്ലാ ബസുകളിലും ഈ സൗകര്യം ലഭ്യമാകുമെന്നും സര്‍കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

യാത്ര സൗജന്യമാക്കുന്നതിലൂടെ 7.50 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട് ഇതിന് അംഗീകാരവും നല്‍കി. രാജസ്താന്‍ റോഡ് വേയ്സ് ബസുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കാനുള്ള തീരുമാനവും മുഖ്യമന്ത്രി അംഗീകരിച്ചു.
Aster mims 04/11/2022

Free Travel | അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര ഒരുക്കുമെന്ന് രാജസ്താന്‍ സര്‍കാര്‍; കാത്തിരിക്കുന്നത് മറ്റ് ആനുകൂല്യങ്ങളും

നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ 30 ശതമാനമാണ് ഇളവ്. 50 ശതമാനമെന്നത് ഏപ്രില്‍ ഒന്നു മുതലാണ് നടപ്പാക്കി തുടങ്ങുക. ഈ തീരുമാനം സംസ്ഥാന സര്‍കാരിന് ഏകദേശം 3.50 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Keywords: Free Travel For Rajasthan Women In State Buses On International Women's Day, Jaipur, News, Women's-Day, Travel, Passengers, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia