Madras HC | 'അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണെങ്കിലും വിദ്വേഷ പ്രസംഗമാകരുത്'; സനാതന ധര്‍മ വിഷയത്തില്‍ മദ്രാസ് ഹൈകോടതി

 


ചെന്നൈ: (www.kvartha.com) 'അഭിപ്രായ സ്വതന്ത്യം, വിദ്വേഷ പ്രസംഗമാകരുതെന്ന് സനാതന ധര്‍മ വിഷയത്തില്‍ മദ്രാസ് ഹൈകോടതി. 'അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണെങ്കിലും അതു വിദ്വേഷ പ്രസംഗമാകരുത്. പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്യം പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്' എന്നും ജസ്റ്റിസ് എന്‍ ശേഷസായി നിരീക്ഷിച്ചു.

സനാതനധര്‍മ വിഷയത്തില്‍ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവ.ആര്‍ട്സ് കോളജ് ഇറക്കിയ സര്‍കുലറിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ ഈ നിരീക്ഷണം.

'അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതനധര്‍മം. രാഷ്ട്രത്തിനോടും രാജാവിനോടുമുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കല്‍ തുടങ്ങി അനന്തമായ കര്‍ത്തവ്യങ്ങളുടെ ഒരു കൂട്ടമാണ്. 

Madras HC | 'അഭിപ്രായ സ്വാതന്ത്യം മൗലികാവകാശമാണെങ്കിലും വിദ്വേഷ പ്രസംഗമാകരുത്'; സനാതന ധര്‍മ വിഷയത്തില്‍ മദ്രാസ് ഹൈകോടതി

ജാതീയതയെയും, തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമായുള്ള ഒരു ആശയമാണിതെന്ന് പ്രചരിക്കുന്നതായി തോന്നുന്നു. ഈ ധാരണ തെറ്റാണ്. തുല്യത ഉള്ള ഒരു രാജ്യത്ത് തൊട്ടുകൂടായ്മ വച്ചുപൊറിപ്പിക്കാനാകില്ല' എന്നും ജസ്റ്റിസ് എന്‍ ശേഷസായി പറഞ്ഞു.

Keywords: 'Free speech should not be hate speech': Madras High Court on Sanatana Dharma row, Chennai, News, Madras High Court, Sanatana Dharma Row, Justice, Religion, Parents, Circular, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia