PM Modi | പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ പദ്ധതി 5 വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി; 'തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്'; പ്രഖ്യാപനം റാലിക്കിടെ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍കാര്‍ തീരുമാനിച്ചതായി തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദുര്‍ഗിലും രത്ലമിലും നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് 81 കോടിയിലധികം ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്രം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

Aster_MIMS
PM Modi | പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ പദ്ധതി 5 വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി; 'തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്'; പ്രഖ്യാപനം റാലിക്കിടെ

ഈ മാസം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന വേളയിലാണ് സൗജന്യ റേഷന്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുമെന്നുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി ബിജെപി സര്‍കാര്‍ വ്യാപിപ്പിക്കും. രാജ്യത്തെ ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അത്തരം തീരുമാനങ്ങളെടുക്കാന്‍ സര്‍കാരിന് ശക്തി നല്‍കുന്നുവെന്നും ദുര്‍ഗില്‍ നടത്തിയ റാലിയില്‍ മോദി പറഞ്ഞു.

കൂടാതെ രത്ലാമില്‍ നടത്തിയ റാലിക്കിടയിലും സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കുന്നതില്‍ സര്‍കാര്‍ പിന്നോട്ടില്ലെന്ന് മോദി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് വികസനത്തില്‍ ബിജെപി സര്‍കാരിന്റെ പങ്കിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. കോണ്‍ഗ്രസ് ഒരിക്കലും പാവപ്പെട്ടവര്‍ക്ക് വഞ്ചന അല്ലാതെ ഒന്നും നല്‍കിയിട്ടില്ലെന്നും പാവങ്ങളുടെ വേദനയും കഷ്ടപ്പാടും അവര്‍ ഒരിക്കലും മനസ്സിലാക്കുന്നവരല്ലെന്നും മോദി പറഞ്ഞു.

Keywords:  Free-ration scheme will be extended for five years: PM Modi, New Delhi, News, Politics, Free-Ration Scheme, PM Modi, Declaration, Election Rally, Assembly Election, National. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia