Congress Manifesto | ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും, പാവപ്പെട്ട കുടുംബങ്ങളുടെ അകൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ വാഗ്ദാനം, പട്ടികജാതി-പട്ടികവര്‍ഗ ഒബിസി സംവരണം വര്‍ധിപ്പിക്കും, കേന്ദ്ര സര്‍കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കും; പ്രകടനപത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി:(KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, കണ്ണുതള്ളുന്ന വാഗ്ദാനവുമായി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ടു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും അഗ്‌നിപഥ് നിര്‍ത്തലാക്കുമെന്നും 'ന്യായ് പത്ര' എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു.

തൊഴിലില്ലായ്മയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസുകള്‍ ഉറപ്പു നല്‍കിയുള്ള പാവപ്പെട്ട കുടുംബങ്ങളുടെ അകൗണ്ടിലേക്കു വര്‍ഷം ഒരു ലക്ഷം രൂപയെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. 

Congress Manifesto | ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും, പാവപ്പെട്ട കുടുംബങ്ങളുടെ അകൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ വാഗ്ദാനം, പട്ടികജാതി-പട്ടികവര്‍ഗ ഒബിസി സംവരണം വര്‍ധിപ്പിക്കും, കേന്ദ്ര സര്‍കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കും; പ്രകടനപത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യായ് യാത്രയിലെ അഞ്ച് ഗ്യാരന്റികളും പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 25 ഗ്യാരന്റികളടങ്ങിയ പ്രകടന പത്രിക പി ചിദംബരമാണ് അവതരിപ്പിച്ചത്

25 വയസിന് താഴെയുള്ള എല്ലാ ഡിപ്ലോമ ഹോള്‍ഡര്‍മാര്‍ക്കും ബിരുദധാരികള്‍ക്കും ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് നല്‍കുന്നതിന് പുതിയ അവകാശ നിയമം, അഗ്‌നിപഥ് നിര്‍ത്തലാക്കി സാധാരണ റിക്രൂട്മെന്റ് പുനരാരംഭിക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും, അധികാരത്തിലെത്തിയാല്‍ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ ഉപയോഗിച്ചു വിവിധ ജനവിഭാഗങ്ങള്‍ക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികളില്‍ ശക്തമായ തീരുമാനം എടുക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

പട്ടികജാതി- പട്ടികവര്‍ഗ ഒബിസി സംവരണം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കുമെന്നും പ്രകടനപത്രികയിലുണ്ട്. പാവപ്പെട്ട സ്ത്രീകളുടെ അകൗണ്ടിലേക്കു വര്‍ഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. പത്രിക കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി ശനിയാഴ്ച മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി.

Keywords: Free Healthcare, ₹ 1 Lakh For Poor: Key Highlights Of Congress Manifesto, New Delhi, News, Congress Manifesto, Lok Sabha Election, P Chidambaram, Rahul Gandhi, Sonia Gandhi, Women, Politics, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia