CERT-In | സൗജന്യ സമ്മാന ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? തട്ടിപ്പിൽ വീഴല്ലേ, അത് ചൈനീസ് വെബ്‌സൈറ്റുകളാകാം! മുന്നറിയിപ്പുമായി കേന്ദ്ര സർകാർ ഏജൻസി
Oct 19, 2022, 16:32 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തിത് ഉത്സവകാലമാണ്, ഒപ്പം ഷോപിംഗിന്റെയും നാളുകളാണ്. ഓൺലൈനിൽ ഷോപിംഗ് നടത്തുമ്പോൾ പണം ഉൾപെടെയുള്ള സമ്മാനങ്ങളും മറ്റും നിങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടോ?. എങ്കിൽ ചതിക്കുഴികൾ നിങ്ങളെ കാത്തിരിക്കുകയാണ്. സൈബർ സുരക്ഷയ്‌ക്കായുള്ള ദേശീയ ഏജൻസിയായ ഇൻഡ്യൻ കംപ്യൂടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In), ഫെസ്റ്റിവൽ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സന്ദേശങ്ങളിലൂടെ ഉപയോക്താക്കളെ തട്ടിപ്പിന് ഇരയാക്കുന്നതായി മുന്നറിയിപ്പ് നൽകി.
ഇത് ബാങ്ക് അകൗണ്ട് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങൾ ചോർത്താൻ കഴിയുന്ന ചൈനീസ് വെബ്‌സൈറ്റുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്നുവെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. സമ്മാന ലിങ്കുകളിലേക്കും സമ്മാനങ്ങളിലേക്കും ആകർഷിക്കുന്ന രീതിയിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (വാട്സ്ആപ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം മുതലായവ) വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കൂടുതലും സ്ത്രീകളെ ലക്ഷ്യം വയ്ക്കുകയും വാട്സ്ആപ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ വഴി സമപ്രായക്കാർക്കിടയിൽ ലിങ്കുകൾ പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായും അധികൃതർ പറഞ്ഞു.
ജനപ്രിയ ബ്രാൻഡുകളുടെ വെബ്‌സൈറ്റുകളുടെ മാതൃകയിലുള്ള വെബ്‌സൈറ്റിലേക്ക് കടക്കുന്നതിന്, അതിന്റെ ലിങ്കുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. പല വെബ്‌സൈറ്റുകളിലും ചൈനീസ് - (dot) cn - ഡൊമെയ്‌നുകളുണ്ടെന്ന് ഏജൻസി പറഞ്ഞു. top, xyz എന്നീ ഡൊമൈനുകളും ചിലതിൽ കാണാം.
എങ്ങനെയാണ് തട്ടിപ്പ് നടത്തുന്നത്?
വെബ്‌സൈറ്റിൽ, പണവും സമ്മാനങ്ങളും നേടാനുള്ള അവസരം ഉറപ്പാക്കുന്നു എന്ന തെറ്റായ അവകാശവാദവുമായി ഒരു ചോദ്യാവലി പൂരിപ്പിക്കാൻ ഉപയോക്താവിനോട് ആവശ്യപ്പെടുന്നു. വ്യക്തിവിവരങ്ങൾ, ബാങ്ക് അകൗണ്ട് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപികൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ തട്ടിപ്പുകാർ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. അതിനുശേഷം, ഉപയോക്താവ് ഒരു സമ്മാനം നേടിയെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുകയും വെബ്‌സൈറ്റ് ലിങ്ക് വാട്സ്ആപ് വഴി മറ്റുള്ളവരുമായി പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം ലിങ്ക് വലിയ തോതിലുള്ള ആക്രമണങ്ങൾക്കും സാമ്പത്തിക തട്ടിപ്പുകൾക്കും കാരണമായേക്കാമെന്നും വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളും, ലിങ്കുകളും തുറക്കരുതെന്നും CERT-In ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.

Keywords: Free gift offers can be Chinese websites stealing info, warns CERT-In, National, News, Top-Headlines, New Delhi, Latest-News,Website,Warning,Online,Central Government, Bank.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.