Aadhaar Update | ആധാർ കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടോ? മാർച്ച് 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; വീട്ടിലിരുന്ന് തന്നെ പറ്റും, എങ്ങനെയെന്ന് ഇതാ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. 2010-ലാണ് ഇന്ത്യയിൽ ആധാർ കാർഡ് പദ്ധതി ആരംഭിച്ചത്. വിവിധ തരത്തിലുള്ള സ്വകാര്യ - സർക്കാർ കാര്യങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ആധാർ കാർഡിന്റെ എല്ലാ വിശദാംശങ്ങളും തെറ്റ് കൂടാതെയും അപ്‌ഡേറ്റായും ഉണ്ടാവേണ്ടത് പ്രധാനമാണ്. ആധാർ കാർഡിലെ എന്തെങ്കിലും വിവരങ്ങൾ സൗജന്യമായി മാറ്റുന്നതിന് ഇപ്പോൾ അവസരമുണ്ട്.
  
Aadhaar Update | ആധാർ കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടോ? മാർച്ച് 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം; വീട്ടിലിരുന്ന് തന്നെ പറ്റും, എങ്ങനെയെന്ന് ഇതാ

സാധാരണയായി, ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുന്നതിനോ പുതുക്കുന്നതിനോ നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. എന്നാൽ, മാർച്ച് 14 വരെ ഒരു ഫീസും നൽകേണ്ടതില്ല. 2023 ഡിസംബർ 14 ആണ് ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതിയതിയായി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് 2024 മാർച്ച് 14 വരെയായി നീട്ടുകയായിരുന്നു.

ഈ സൗജന്യ സൗകര്യം ഓൺലൈൻ അപ്‌ഡേറ്റിന് മാത്രമേ ലഭ്യമാകൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മൈ ആധാർ (myAadhaar) പോർട്ടൽ വഴി സൗകര്യം സൗജന്യമായി ലഭിക്കും. രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി നിങ്ങൾ ആധാർ കേന്ദ്രങ്ങളിൽ പോയാൽ നിശ്ചിത ഫീസ് നൽകേണ്ടി വരും. കഴിഞ്ഞ 10 വർഷമായി അപ്ഡേറ്റ് ചെയ്യാത്തവരോട് ആധാർ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനാണ് ഇത് ചെയ്യുന്നത്.


എന്തൊക്കെ മാറ്റാം?

ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാവുന്ന വിവരങ്ങളിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുന്നു. ഫോട്ടോ, വിരലടയാളം അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾ ആധാർ കേന്ദ്രത്തിലേക്ക് പോകേണ്ടിവരും.


എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ആധാറിൽ പേര്, വിലാസം, ജനന തീയതി മുതലായവ സൗജന്യമായി അപ്ഡേറ്റ് ചെയ്യണമെങ്കിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റ് uidai(dot)gov(dot)in സന്ദർശിക്കുക. കൂടാതെ മൈ ആധാർ (myAadhaar) ആപ്പ് വഴിയും സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.


പോർട്ടലിലൂടെ ആധാർ അപ്‌ഡേറ്റ് ചെയ്യാൻ

* https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
* ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ‘Send OTP’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
* ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിർദേശങ്ങൾ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതിൽ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ടത് എന്താണോ, അത് തിരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. തുടർന്ന് ‘Proceed to update Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

Keywords: News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Free Aadhaar card update till March 14.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script