നിക്ഷേപകരുടെ കോടികള്‍ കബളിപ്പിച്ച എറണാകുളം സംഘത്തിനെതിരെ അന്വേഷണം മുറുകി
Jun 13, 2012, 13:18 IST
മംഗലാപുരം: മംഗലാപുരത്തെ നിക്ഷേപകരില്‍ നിന്ന് പത്തുകോടി രൂപയോളം തട്ടിയ എറണാകുളം സംഘത്തിനെതിരെ ബന്തര്‍പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബിസാരെ ഗ്രൂപ്പ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയത്. എറണാകുളം ആസ്ഥാനമായുള്ള കമ്പനിയുടെ മംഗലാപുരം ഫ്രാഞ്ചെയ്‌സി പ്രവര്‍ത്തിക്കുന്നത് ഹംമ്പന്‍കട്ടയിലാണ്. ബിസാരെ ഗ്രൂപ്പിന് 32 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഈ ഗ്രൂപ്പ് മംഗലാപുരത്തെ മംഗളദേവിയില്‍ ഒരു സൂപ്പര്‍ ബസാര്‍ നടത്തുന്നുണ്ട്.
ഈ കമ്പനിയില്‍ 14,000 രൂപ നിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷത്തിനകം ഒരുലക്ഷം രൂപ തിരിച്ചുനല്‍കുമെന്ന വാഗ്ദാനവുമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. മംഗലാപുരത്തെ 500ല്‍പരം പേര്‍ കമ്പനിയില്‍ വന്‍തുക നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. മലയാളിയായ ഒരു യുവതിയാണ് നിക്ഷേപസമ്പാദനത്തിന് മുന്നിട്ടിറങ്ങിയത്. ഈ സ്ത്രീയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും ഒളിവിലാണ്. മംഗലാപുരത്തെ പ്രമുഖ ബിജെപി നേതാവ് കമ്പനിയുടെ പാര്‍ട്ണരാണ്. കമ്പനിയുമായി ബന്ധമുള്ള ചിലരെ ബന്തര്‍ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Keywords: Mangalore, Accused, Fraud, Investment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.