Fraud | ശ്രദ്ധിക്കുക: നിങ്ങളുടെ 'ബോസിൽ' നിന്ന് ഈ വാട്സ് ആപ്പ് സന്ദേശം ലഭിച്ചോ? പ്രതികരിച്ചാൽ കുടുങ്ങും! ജീവനക്കാരെ കുടുക്കാൻ പുതിയ തട്ടിപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെൽഹി: (www.kvartha.com) നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബോസിൽ നിന്നുള്ള ഏതെങ്കിലും ഇമെയിലോ സന്ദേശമോ നിങ്ങൾ ഉടനടി ശ്രദ്ധിക്കും. വേഗത്തിൽ പ്രതികരിക്കുകയും ചെയ്യും. പക്ഷേ, ഇനി കൂടുതൽ ജാഗ്രത പുലർത്തുക. സന്ദേശമയയ്‌ക്കുന്നത് നിങ്ങളുടെ ബോസ് തന്നെയാണോ എന്ന് രണ്ടുതവണ പരിശോധിക്കുന്നത് പ്രധാനമാണ്. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്കിലെ വിദഗ്ധർ കമ്പനികളെ ലക്ഷ്യമിടുന്ന പുതിയ ഫിഷിംഗ് ആക്രമണം  കണ്ടെത്തി.
Aster mims 04/11/2022

ഇതിൽ തട്ടിപ്പുകാർ കമ്പനിയുടെ സിഇഒ ആണെന്ന് നടിക്കുകയും ജീവനക്കാർക്ക് (മിക്കവാറും ഉയർന്ന തലത്തിലുള്ള എക്സിക്യൂട്ടീവുകൾക്ക്) അവരുടെ സ്വകാര്യ ഫോൺ നമ്പറുകളിൽ ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. ബോധ്യപ്പെടുത്താനായി സിഇഒയുടെ പ്രൊഫൈൽ ചിത്രങ്ങൾ വാട്സ്ആപ്പിൽ ഉപയോഗിക്കുകയും ചെയ്യും.

പലപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് സന്ദേശങ്ങൾ ലഭിക്കുക. ഇതോടെ തങ്ങളുടെ ബോസ് ആണെന്ന് വിചാരിച്ച് ജീവനക്കാർ അതിൽ പറയുന്നത് പോലെ ചെയ്യാനും നിർബന്ധിതരാകുന്നു. ക്ലയന്റിനോ ജീവനക്കാരനോ വേണ്ടി സമ്മാന കൂപ്പണുകൾ വാങ്ങുക, അല്ലെങ്കിൽ മറ്റൊരു ബിസിനസിലേക്ക് ഫണ്ടുകൾ കൈമാറ്റം ചെയ്യുക തുടങ്ങിയവ സന്ദേശങ്ങളിൽ ആവശ്യപ്പെട്ടേക്കാം. അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ (പിൻ, പാസ്‌വേഡ് പോലുള്ളവ) മൂന്നാം കക്ഷികൾക്ക് അയയ്‌ക്കാൻ പറയും. എന്തുകൊണ്ട് ഇങ്ങനെ ചെയ്യണമെന്നതിന് ന്യായമായ കാരണങ്ങളും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ടാവും.

Fraud | ശ്രദ്ധിക്കുക: നിങ്ങളുടെ 'ബോസിൽ' നിന്ന് ഈ വാട്സ് ആപ്പ് സന്ദേശം ലഭിച്ചോ? പ്രതികരിച്ചാൽ കുടുങ്ങും! ജീവനക്കാരെ കുടുക്കാൻ പുതിയ തട്ടിപ്പ്


'ആജ്ഞാപിക്കുന്നതും ബോധ്യപ്പെടുത്തുന്നതുമായ ഭാഷയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. പറഞ്ഞ കാര്യം എപ്പോൾ പൂർത്തിയാകും എന്ന് ചോദിച്ച് അവർ ഒന്നിലധികം സന്ദേശങ്ങൾ അയയ്‌ക്കുകയും ഈ പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യും', ക്ലൗഡ്‌സെക്കിലെ വിദഗ്ധർ പറയുന്നു. ലിങ്ക്ഡിൻ അടക്കമുള്ളവയിൽ നിന്നാണ് ഉയർന്ന ഉദ്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങൾ തട്ടിപ്പുകാർ ശേഖരിക്കുന്നതെന്നാണ് വിവരം.

Keywords:  News,National,India,New Delhi,Whatsapp,Fraud,Technology, Fraud alert! That WhatsApp message from your boss might be a phishing campaign
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia