ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷരന്‍ സിംഗ് അരവിന്ദ് കെജ് രിവാളിന്റെ പാളയത്തില്‍
Jan 26, 2020, 13:29 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.01.2020) ഡെല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബി ജെ പിക്ക് തിരിച്ചടി നല്‍കി മുന്‍ കേന്ദ്രമന്ത്രിയും നാല് തവണ എം എല്‍ എയുമായ ഹര്‍ഷരന്‍ സിംഗ് ബള്ളി അരവിന്ദ് കെജ് രിവാളിന്റെ പാളയത്തില്‍.
തെരഞ്ഞെടുപ്പില്‍ ഹരി നഗര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷരണ്‍ സിംഗ് ബി ജെ പി വിട്ട് ആം ആദ്മിയില്‍ ചേക്കേറിയത്. ഹര്‍ഷരണിന് പകരം ഇത്തവണ തജീന്ദര്‍ പല്‍ സിംഗിനെ ആണ് ഹരി നഗര്‍ സീറ്റില്‍ ബി ജെ പി മത്സരിപ്പിക്കുന്നത്.
1993 മുതല്‍ 2013 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഹര്‍ഷരണ്‍ ആയിരുന്നു. 2013ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഹര്‍ഷരണ്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു. എന്നാല്‍ തോറ്റതിന് പിന്നാലെ വീണ്ടും ബി ജെ പിയിലേക്ക് തിരിച്ചെത്തി.
ഇപ്പോള്‍ അരവിന്ദ് കേജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് ആം ആദ്മിയില്‍ അംഗമായത്. കെജ് രിവാള്‍ സര്‍ക്കാരിന് കീഴില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളാണ് ബള്ളിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചടങ്ങില്‍ വെച്ച് കെജ് രിവാളിനെ അഭിനന്ദിച്ച ബെള്ളി അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നുവെന്നും പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അധികാരം പിടിച്ചെടുക്കുന്നതിനായി നരേന്ദ്ര മോദി മുതല്‍ അമിത് ഷാ വരെ ഡെല്‍ഹിയിലെ പ്രചരണ രംഗത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Four-time BJP MLA Harsharan Singh Balli joins AAP, New Delhi, News, Politics, Election, BJP, Aam Aadmi Party, Delhi-Election-2020, Arvind Kejriwal , Chief Minister, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.