ട്യൂഷന്‍ അധ്യാപികയുടെ നഗ്‌നചിത്രം വാട്‌സ് ആപ്പില്‍; 4 വിദ്യാര്‍ഥികള്‍ പിടിയില്‍

 


ജിന്ദ് (ഹരിയാന): (www.kvartha.com 14.04.2014) ട്യൂഷന്‍ അധ്യാപികയെ പീഡിപ്പിച്ച് മൊബൈലില്‍ നഗ്‌നചിത്രം പകര്‍ത്തിയ നാലു വിദ്യാര്‍ഥികള്‍ പിടിയില്‍. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജിന്ദ് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ഥികളാണ് സമീപത്തുള്ള വീട്ടിലെ ട്യൂഷന്‍ അധ്യാപികയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ട്യൂഷനെത്തിയപ്പോള്‍ അധ്യാപിക ഒഴികെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് നാലുപേരും അധ്യാപികയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടത്. അധ്യാപികയെ കയറിപിടിച്ച ഇവര്‍ വസ്ത്രാക്ഷേപം നടത്തി. പിന്നിട് നാലുപേരും ചേര്‍ന്ന് അധ്യാപികയെ മാറി മാറി പീഡിപ്പിച്ച ശേഷം അധ്യാപികയുടെ നഗ്‌നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. നാലുപേരും അധ്യാപികയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളും എടുത്തു.

ട്യൂഷന്‍ അധ്യാപികയുടെ നഗ്‌നചിത്രം വാട്‌സ് ആപ്പില്‍; 4 വിദ്യാര്‍ഥികള്‍ പിടിയില്‍വിവരം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴിയും എം.എംഎസ് ആയും പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്നും വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തി. അധ്യാപികയുടെ വീട്ടുകാര്‍ എത്തുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും സ്ഥലംവിട്ടു. അധ്യാപിക മാതാപിതാക്കള്‍ എത്തിയതോടെ സംഭവം അറിയിച്ചു. നാലു വിദ്യാര്‍ഥികള്‍ക്കെതിരെയും പീഡനത്തിനും മൊബൈലില്‍ ചിത്രം എടുത്തതിനും വധഭീഷണി മുഴക്കിയതിനും പോലീസ് കേസെടുത്തു. ചിത്രം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചതായും അധ്യാപികയുടെ പരാതിയില്‍ പറയുന്നു. പിടിയിലായ നാലു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി

Keywords: Students, Jind, Haryana, Molestation, Tuition Teacher, Record, Photo, Mobile phone, Whatsapp, Police, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia