Pak Drones | പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; വെടിവച്ചു വീഴ്ത്തിയവയില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത് ബിഎസ്എഫ്
May 21, 2023, 09:10 IST
ജലന്ധര്‍: (www.kvartha.com) പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യം വീണ്ടും പാക് ഡ്രോണ്‍ കണ്ടെത്തി. അമൃത്സര്‍ സെക്റ്ററില്‍ കണ്ടെത്തിയ ഡ്രോണ്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF) വെടിവച്ചിട്ടു. രണ്ട് ദിവസത്തിനിടെ വെടിവച്ചിടുന്ന നാലാമത്തെ ഡ്രോണ്‍ ആണിത്. ഡ്രോണില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി ധാരിവാള്‍, രത്‌ന ഖുര്‍ദ് ഗ്രാമങ്ങളില്‍ അതിര്‍ത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പാകിസ്താന്‍ ഭാഗത്ത് നിന്ന് ഡ്രോണുകളുടെ ശബ്ദം കേട്ട ജവാന്മാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. രാത്രി ഒമ്പത് മണിയോടെ ആദ്യ ഡ്രോണ്‍ വെടിവച്ചിട്ടു. ഈ ഡ്രോണ്‍ അമൃത്സര്‍ ജില്ലയിലെ ഉദര്‍ ധരിവാള്‍ ഗ്രാമത്തില്‍ നിന്നാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
രണ്ടാമത്തെ ഡ്രോണ്‍ രാത്രി 9.30 ഓടെ അതേ ജില്ലയിലെ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് സൈന്യം വെടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഈ ഡ്രോണില്‍ ഘടിപ്പിച്ച 2.6 കിലോ ഹെറോയിന്‍ അടങ്ങിയ രണ്ട് പാകറ്റുകളും സൈന്യം കണ്ടെടുത്തു.
Keywords: Rattan Khurd, Village, Amritsar, Pak Drones, Punjab-News, International Border, BSF, News, National-News, National, Four Pak drones intercepted along Punjab border in 24 hours.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.