കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; നാല് തീവ്രവാദികളെ സേന വധിച്ചു, തെരച്ചിൽ തുടരുന്നതായും സൈനികവൃത്തങ്ങൾ

 


ശ്രീനഗർ: (www.kvartha.com 22.04.2020) ജമ്മു കശ്മീരിലെ ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ നിരോധിത സംഘടനയായ അൻസാർ ഗസ്‌വത്തുൽ ഹിന്ദിന്റെ കമാൻഡറുമുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നതായും സൂചനയുണ്ട്.
ഷോപിയാന്‍ ജില്ലയിലെ മല്‍ഹൂര ഏരിയയിൽ ബുധനാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.


കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; നാല് തീവ്രവാദികളെ സേന വധിച്ചു, തെരച്ചിൽ തുടരുന്നതായും സൈനികവൃത്തങ്ങൾ

നുഴഞ്ഞുകയറിയ തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശതേത്തുടർന്നാണ് സംയുക്തസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഇതിനിടെ തീവ്രവാദികള്‍ സുരക്ഷാ സൈനികർക്കുനേരെ വെടിയുതിർത്തു. തുടര്‍ന്ന് സേന ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും പങ്കെടുത്തതായി കശ്മീര്‍ സോണല്‍ പൊലീസ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി മല്‍ഹൂര ഏരിയയിലേക്കുള്ള പാതകള്‍ സേന അടച്ചിരുന്നു. മേഖലയിൽ കനത്ത ബന്തവസ് ഏർപ്പെടുത്തിയയും കൂടുതൽ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തുന്നതായും സുരക്ഷവൃത്തങ്ങൾ സൂചിപ്പിച്ചു.

Summary: Four Militants killed in encounter in J&K's Shopian District
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia