Found Dead | 'മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ 4 പേരെ ക്രൂരമായി കൊലപ്പെടുത്തി'; കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ദമ്പതികളില്‍ ഭാര്യ അറസ്റ്റില്‍; ഭര്‍ത്താവിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Aug 11, 2022, 11:59 IST
ADVERTISEMENT
കൊല്‍കത: (www.kvartha.com) മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസ്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ദമ്പതികളില്‍ ഭാര്യ അറസ്റ്റില്‍, ഭര്‍ത്താവിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ എംസി ഘോഷ് ലെയ്നില്‍ ബുധനാഴ്ച രാത്രിയാണ് നടുക്കുന്ന കൊലപാതകം നടന്നത്. രണ്ട് സ്ത്രീകളും ഒരു കൗമാരക്കാരിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പെടുന്നു.
ഈ ദാരുണമായ കൊലപാതകത്തിന് പിന്നില്‍ കുടുംബവുമായി വൈരാഗ്യമുള്ള ദമ്പതികളാണെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നത്. കൃത്യം നടത്തിയ ശേഷം മുഖ്യപ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഭാര്യയെ അറസ്റ്റ് ചെയ്തു. മരിച്ച കുടുംബത്തിന്റെ വീടിന്റെ വാതിലിനിടയിലൂടെ രക്തം പുറത്തേക്ക് ഒഴുകുന്നത് കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.
സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നാല് മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Keywords: Four members of family murdered in Howrah over old dispute, accused, Kolkata, West Bengal, Murder, Dead Body, Family, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.