Accidental Death | ഡെല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ ടാങ്കര്‍ ലോറി കാറിലും പികപ് വാനിലുമിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ക്ക് ദാരുണാന്ത്യം; വാഹനം കത്തിനശിച്ചു
Nov 11, 2023, 11:45 IST
ADVERTISEMENT
ഗുരുഗ്രാം: (KVARTHA) ഡെല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ ടാങ്കര്‍ ലോറി കാറിലും പികപ് വാനിലുമിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി സിദ്രവാലി ഗ്രാമത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ജയ്പൂരില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡര്‍ തകര്‍ത്ത ശേഷം കാറിലും പിന്നീട് പികപ് വാനിലും ഇടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. സിഎന്‍ജി സിലിന്‍ഡറുകളുടെ സാന്നിധ്യം കാരണം ഇടിയുടെ ആഘാതത്തില്‍ കാര്‍ കത്തി നശിച്ചു.
കാറിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തിനു പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും, ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ബിലാസ്പൂര്‍ സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് വിനോദ് കുമാര്‍ പറഞ്ഞു.
കാറിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും വാനിന്റെ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തിനു പിന്നാലെ ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും, ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ബിലാസ്പൂര്‍ സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് വിനോദ് കുമാര്‍ പറഞ്ഞു.
Keywords: Four dead after oil tanker hits car, pickup van near Gurugram on Delhi-Jaipur Highway, New Delhi, News, Accidental Death, Police, Probe, Driver, Rescued, CNG Cylinder, National News.#WATCH | Haryana: A tanker hits a car and pickup vehicle near Sidhrawali on Delhi-Jaipur Highway. Further details awaited. pic.twitter.com/RhmzpS1PKL
— ANI (@ANI) November 11, 2023
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

