കളിക്കുന്നതിനിടെ കാറില്‍ അകപ്പെട്ട 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

 



ലഖ്‌നൗ: (www.kvartha.com 08.05.2021) ഉത്തര്‍പ്രദേശിലെ ചണ്ഡീനഗര്‍ പ്രദേശത്ത് സിന്‍ഗൗലി താഗ ഗ്രാമത്തില്‍ കളിക്കുന്നതിനിടെ കാറില്‍ അകപ്പെട്ട 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. നിയതി(8 വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാന്‍ഷ്(8) എന്നിവരാണ് കാറില്‍ അകപ്പെട്ട് മരിച്ചത്. ഇതില്‍ ശിവാന്‍ഷ് ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 

കളിക്കുന്നതിനിടെ കാറില്‍ അകപ്പെട്ട 4 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു




അനില്‍ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സമീപത്തുള്ള അഞ്ചു കുട്ടികള്‍ കളിക്കാനായി കയറിയത്. എന്നാല്‍ വാഹനം ലോകായതോടെ ഇവര്‍ അതിനുള്ളില്‍ അകപ്പെട്ടു. 
ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കാറുടമയുടെ നിസംഗതയാണ് കുട്ടികളുടെ മരണത്തിലേക്കു നയിച്ചതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. കാറുടമയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  News, National, Uttar Pradesh, Lucknow, Car, Vehicles, Children, Death, Police, Four Children Get Trapped In Car, Die Of Suffocation In Uttar Pradesh: Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia