Accidental Death | സ്‌കൂളില്‍ പോകാന്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് എം എല്‍ എക്ക് കത്തെഴുതിയ 8-ാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചു; അപകടം സ്‌കൂളിലേക്ക് പോകുമ്പോള്‍; റോഡ് ഉപരോധിച്ച് പ്രദേശവാസികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെലഗാവി: (www.kvartha.com) ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് എം എല്‍ എക്ക് കത്തെഴുതിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ റോഡ് ഉപരോധിച്ച് പ്രദേശവാസികള്‍. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി എന്ന പെണ്‍കുട്ടി കാറിടിച്ച് മരിച്ചത്.

Accidental Death | സ്‌കൂളില്‍ പോകാന്‍ ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് എം എല്‍ എക്ക് കത്തെഴുതിയ 8-ാം ക്ലാസ് വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചു; അപകടം സ്‌കൂളിലേക്ക് പോകുമ്പോള്‍; റോഡ് ഉപരോധിച്ച് പ്രദേശവാസികള്‍

സ്‌കൂളിലേക്ക് പോകവെയാണ് പെണ്‍കുട്ടി അപകടത്തില്‍പെട്ടത്. പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയിട്ടും പരിഹാരം കാണാത്ത സര്‍കാരിന്റെ അനാസ്ഥയിലും ഗതാഗത സൗകര്യങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചത്.

രോഷാകുലരായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികള്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എംഎല്‍എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച മുമ്പാണ് അക്കവ്വ പരാതി നല്‍കിയത്. എന്നാല്‍ പരിഹാരം കണ്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Keywords: Fortnight after seeking facilities, Class 8 Karnataka student mowed down, Karnataka, Accidental Death, Girl students, Complaint, Protesters, Allegation, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia