യോഗി മന്ത്രിസഭയിലെ മുന്‍ അംഗം ദാരാ സിംഗ് ചൗഹാന്‍ സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നു; അഖിലേഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് ശപഥം; മൂന്നാമത്തെ മന്ത്രിയും എസ് പി കൂടാരത്തിൽ
Jan 16, 2022, 15:07 IST
ലക്‌നൗ: (www.kvartha.com 16.01.2022) യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ മുന്‍ അംഗവും മധുബന്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി നിയമസഭാംഗവുമായ ദാരാ സിംഗ് ചൗഹാന്‍ ഞായറാഴ്ച സമാജ് വാദി പാര്‍ടിയില്‍ (എസ് പി) ചേര്‍ന്നു. എസ് പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്വാമി പ്രസാദ് മൗര്യയ്ക്കും ധരം സിംഗ് സൈനിക്കും ശേഷം എസ് പിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം.
ബിജെപി സഖ്യകക്ഷിയായ അപ്നാ ദള്‍-എസിന്റെ സിറ്റിംഗ് എംഎല്‍എയായ ആര്‍ കെ വര്‍മയും സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നു. മൗര്യയും സെയ്നിയും ഭരണകക്ഷിയിലെ മറ്റ് അഞ്ച് നിയമസഭാംഗങ്ങളും വെള്ളിയാഴ്ച ഔദ്യോഗികമായി സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എല്ലാ നേതാക്കളും ബിജെപിയില്‍ നിന്ന് രാജിവെച്ചത്.
അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയാക്കുമെന്ന് ചൗഹാന്‍ ശപഥം ചെയ്തു. 2017 ല്‍ ബിജെപി പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുടെ വോട് വാങ്ങിയെങ്കിലും അവരുടെ ക്ഷേമത്തിനോ, വികസനത്തിനൊ ഒന്നും ചെയ്തില്ല. അതിനാല്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരെല്ലാം എസ്.പിയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശിന്റെ അടുത്ത മുഖ്യമന്ത്രിയാക്കുമെന്ന് ചൗഹാന്‍ ശപഥം ചെയ്തു. 2017 ല്‍ ബിജെപി പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുടെ വോട് വാങ്ങിയെങ്കിലും അവരുടെ ക്ഷേമത്തിനോ, വികസനത്തിനൊ ഒന്നും ചെയ്തില്ല. അതിനാല്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരെല്ലാം എസ്.പിയിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, National, Uttar Pradesh, Top-Headlines, Election, Yogi Adityanath, BJP, Party, Politics, Minister, Chief Minister, Dara Singh Chauhan, Samajwadi Party, Former Yogi cabinet member Dara Singh Chauhan has joined the Samajwadi Party.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.