ന്യൂഡല്‍ഹി: (www.kvartha.com 19/01/2015) മുന്‍ ക്യാബിനറ്റ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ തിറഥും ബിജെപിയിലേക്ക് ചേക്കേറുന്നു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. തിങ്കളാഴ്ച ഇവര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ബിജെപിയില്‍ ചേരാനുള്ള ആഗ്രഹം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
കൃഷ്ണ തിറഥിന്റെ ചുവടുമാറ്റത്തിലൂടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിതരുടെ പിന്തുണ പാര്‍ടിക്കു ലഭ്യമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ
യുപിഎ ക്യാബിനറ്റ് മന്ത്രിസഭയില്‍ വനിതാ- ശിശുവികസനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന കൃഷ്ണ തിറഥിന്റെ ചുവടുമാറ്റം കോണ്‍ഗ്രസ് വളരെ ആശങ്കയോടുകൂടിയാണ് നോക്കികാണുന്നത്. കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയുടെ ഭാഗമാക്കുന്നതിലൂടെ പ്രകടമാവുന്നത് ബിജെപിയുടെ തന്റേടകുറവാണെന്ന് ഇതേകുറിച്ച് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.
ബിജെപിയില്‍ എനിക്ക് ലഭിക്കുന്ന സ്ഥാനമേതായാലും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. ബിജെപിയില്‍ ചേര്‍ന്നതിനുശേഷമുള്ള ആദ്യയോഗത്തില്‍ കൃഷ്ണ തിറഥ് അറിയിച്ചു.

ദളിത് വിഭാഗത്തിന്റെ വോട്ടുകള്‍ പിടിക്കാനായി ബിജെപി കൃഷ്ണ തിറഥിനെ മല്‍സരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read:
സഹോദരിയുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
Keywords: Congress, UPA, BJP, Minister, New Delhi, Assembly, Election, Women, Child, President, Cabinet, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.