ആറാം വിവാഹം കഴിക്കുന്നുവെന്ന് മൂന്നാം ഭാര്യയുടെ പരാതി; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസ്

 



ആഗ്ര: (www.kvartha.com 03.08.2021) ആറാം വിവാഹത്തിനൊരുങ്ങുന്നുവെന്ന മൂന്നാം ഭാര്യയുടെ പരാതി പ്രകാരം ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു. മായാവതി സര്‍കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബശീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ പരാതി നല്‍കിയത്. പൊലീസിന്റെ സഹായം അഭ്യര്‍ഥിച്ച് നഗ്മ സോഷ്യല്‍ മീഡിയയില്‍ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. 

ജൂലൈ 23നാണ് ചൗധരി ബശീര്‍ ആറാം വിവാഹത്തിന് ഒരുങ്ങുന്നെന്ന വിവരം തനിക്ക് ലഭിച്ചതെന്ന് ആഗ്രയിലെ മണ്ഡോല സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നഗ്മ പറയുന്നു. ശായിസ്ത എന്ന യുവതിയെ ചൗധരി ബശീര്‍ വിവാഹം കഴിക്കാനൊരുങ്ങുന്നെന്ന വിവരമാണ് തനിക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് താന്‍ ചൗധരി ബശീറിനെ കണ്ട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്നുമാണ് പരാതി.

ആറാം വിവാഹം കഴിക്കുന്നുവെന്ന് മൂന്നാം ഭാര്യയുടെ പരാതി; ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസ്


2012ലാണ് താനും ചൗധരി ബശീറും തമ്മിലുള്ള വിവാഹം നടന്നതെന്ന് നഗ്മ പറയുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവും സഹോദരിയും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും അവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചൗധരി ബശീറിനും നഗ്മക്കും രണ്ട് കുട്ടികളുണ്ട്.

മായാവതി സര്‍കാരിന്റെ കാലത്തായിരുന്നു ചൗധരി ബശീര്‍ ഉത്തര്‍പ്രദേശില്‍ മന്ത്രിയായിരുന്നത്. പിന്നീട് ബി എസ് പിയില്‍ നിന്ന് സമാജ് വാദി
പാര്‍ടിയിലേക്ക് പോയി. നിലവില്‍ കോടതിയില്‍ നിരവധി ക്രിമിനല്‍ കേസുകളുള്ള ചൗധരി ബശീര്‍ ഇപ്പോള്‍ ഏത് പാര്‍ടിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.

Keywords:  News, National, India, Agra, Ex minister, UP, Uttar Pradesh, Complaint, Police, Case, Wife, Husband, Children, Politics, Former UP minister booked as he was to marry for 6th time
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia